സില്‍വര്‍ലൈനില്‍ മുഖ്യമന്ത്രി സാധാരണക്കാരെ മറന്നു; വരേണ്യവര്‍ഗവുമായാണ് ചര്‍ച്ചയെന്ന് പ്രതിപക്ഷ നേതാവ്

നിയമസഭയില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ച നടത്താന്‍ സമയമില്ലാത്ത മുഖ്യമന്ത്രിയാണ് പൗരപ്രമുഖരുമായി ചര്‍ച്ച നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. സര്‍വ്വകക്ഷി യോഗം വിളിക്കാതെ മുഖ്യമന്ത്രി കേരളത്തിലെ രാഷ്ട്രീയ കക്ഷികളെയും ജനങ്ങളെയും കബളിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട ചില ബിസിനസുകാരെ മാത്രം വിളിച്ച് ചര്‍ച്ച നടത്തുന്നു. സാധാരണക്കാരെ മറക്കുകയാണ് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

യുഡിഎഫ് കക്ഷി നേതാക്കളുടെ അടിയന്തര യോഗം സമരരീതി എങ്ങനെയായിരിക്കണമെന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതിയിലൂടെ ഒരു വിഭാഗം ജനങ്ങളുടെ ജീവിതം ദുരിതത്തിലാകുമെന്നും സതീശന്‍ പറഞ്ഞു.

സ്ഥലം നഷ്ടമാകുന്ന സാധാരണക്കാരായ ജനങ്ങളുമായി യുഡിഎഫ് ചര്‍ച്ച നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ