മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളാ സദസിന്, സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കുന്നുകൂടുന്നു, തീര്‍പ്പാക്കിയത് 11.6 ശതമാനം മാത്രം

നവകേരളാ സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നാടു ചുറ്റുമ്പോള്‍ സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കുന്നുകൂടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പരിഗണനക്ക് വന്ന ഫയലുകളില്‍ കേവലം 11.6 ശതമാനം മാത്രമാണ് തീര്‍പ്പാക്കിയത്. ജൂലൈ മാസത്തിന് ശേഷം എത്ര ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്ന് കണക്ക് പോലുമില്ല.

എത്ര ഫയല്‍ തീര്‍പ്പാക്കിയെന്ന പ്രതിമാസ അവലോകന റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിന് പോലും വിവിധ വകുപ്പുകള്‍ വീഴ്ച വരുത്തിയിരിക്കുകയാണ്. 27 വകുപ്പുകളിലായി ആകെ 43645 ഫയലുകളാണ് പരിഗണനയ്ക്ക് എത്തിയത. അതില്‍ തീര്‍പ്പാക്കിയത് 5057 എണ്ണം മാത്രമാണ്. കെട്ടിക്കിടക്കുന്നവയില്‍ ഒരു വര്‍ഷത്തിനും രണ്ട് വര്‍ഷത്തിനും ഇടയില്‍ പഴക്കമുള്ള 10667 ഫയലുകളും രണ്ട് വര്‍ഷത്തിനും മൂന്ന് വര്‍ഷത്തിനും ഇടക്കുള്ള 6500 ഫയലുകളുമുണ്ട്.

കഴിഞ്ഞ ജുലൈ മാസത്തില്‍ മാത്രം സെക്രട്ടറിയേറ്റിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ കുന്നുകൂടിയത് 8827 ഫയലുകളാണ്. ഇതില്‍ 4248 ഫയലുകള്‍ മാത്രം അതായത് കഷ്ടിച്ച് പകുതിയില്‍ താഴെ മാത്രം ഫയലുകളാണ് തീര്‍പ്പാക്കിയത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് ശേഷം അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശവും ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം