മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

മുനമ്പം വിഷയത്തില്‍ മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മുനമ്പം വിഷയം ഇത്രയും വഷളാക്കിയത് സര്‍ക്കാരാണെന്നും കെസി ആരോപിച്ചു. പാണക്കാട് തങ്ങളെ അധിക്ഷേപിക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

പിണറായി വിജയന്‍ പാണക്കാട് സാദിഖലി തങ്ങളെയാണ് ആക്രമിച്ചിരിക്കുന്നത്. മുനമ്പം വിഷയത്തില്‍ മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അഭിനന്ദിക്കുമെന്നാണ് കരുതിയത്. എത്ര നിന്ദ്യമായ ഭാഷയിലാണ് മുഖ്യമന്ത്രി തങ്ങളെ വിമര്‍ശിച്ചത്. പാണക്കാട് തങ്ങളെ അധിക്ഷേപിക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിന് നേരത്തെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമായിരുന്നു. ഇപ്പോഴത്തെ ചര്‍ച്ച നേരത്തെ നടത്തേണ്ടതായിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ബിജെപിയുടെ വര്‍ഗീയതയെ ഫണം വിരിച്ച് ആടാന്‍ അനുവദിക്കുകയല്ലേ ചെയ്യുന്നതെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.

അതേസമയം സന്ദീപ് വാര്യരെ പാര്‍ട്ടിയിലെടുത്തത് എഐസിസിയുടെ അനുമതിയോടെയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സന്ദീപ് വാര്യരുടെ പശ്ചാത്തലം ഇനി പ്രസക്തമല്ല. അദ്ദേഹം പഴയ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു കഴിഞ്ഞു.സന്ദീപ് വാര്യരുടെ പശ്ചാത്തലം ഇനി പ്രസക്തമല്ല. അദ്ദേഹം പഴയ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു കഴിഞ്ഞുവെന്നും കെസി കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിമിനെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രസ്താവന വൈറൽ ആവുന്നു