റിപ്പബ്ലിക് ദിന സൽക്കാരം ഒരുക്കി ഗവർണർ; ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒരുക്കിയ റിപ്പബ്ലിക് ദിന സൽക്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും.6.30 നാണ് രാജ്ഭവനിൽ അറ്റ് ഹോം സംഘടിപ്പിച്ചത്. എന്നാൽ വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നിൽ പങ്കെടുക്കുന്നില്ല. ഉദ്യോഗസ്ഥർ മാത്രമാണ് പങ്കെടുക്കുന്നത്. ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുകയാണ് എന്നതിന് തെളിവാണ് ഈ സംഭവം.

ഇന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ, അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമാണ്. വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഗവർണർ പറഞ്ഞു.

Read more

അതേസമയം പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗവർണർ പ്രശംസിക്കുകയും ചെയ്തു.75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ശേഷം നടത്തിയ പ്രസംഗത്തിലാിരുന്നു ഗവർണറുടെ പരാമർശം.കേന്ദ്ര സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് പ്രസംഗം ഗവർണർ ആരംഭിച്ചത്.