വിഭജന രാഷ്ട്രീയത്തിലൂടെ വർഗ്ഗീയ ശക്തികൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രി

വിഭജന രാഷ്ട്രീയത്തിലൂടെ വർഗ്ഗീയ ശക്തികൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണരായി വിജയൻ. ശ്രീനാരായണ ഗുരുവിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട സന്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. ജാതി-മത വിദ്വേഷ രാഷ്ട്രീയം സമൂഹത്തിൽ വലിയ വെല്ലുവിളിയുയർത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാനവിക ഐക്യത്തെ ശിഥിലീകരിക്കാൻ സങ്കുചിത ശക്തികൾ നിരന്തരം പരിശ്രമിക്കുകയുമാണ്. ശ്രീനാരായണഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഈ വെല്ലുവിളികളെയെല്ലാം മുറിച്ചു കടന്നേ കഴിയൂ. വെല്ലുവിളികളെ നേരിടാൻ ഗുരു ദർശനങ്ങളും ഗുരുവിന്റെ ഉജ്ജ്വല പോരാട്ട ചരിത്രവും ഊർജ്ജമാവട്ടെയെന്നും മുഖ്യമന്ത്രി കുറിച്ചു.

കുറിപ്പിന്റെ പൂർണ രൂപം;


ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ ദർശനങ്ങളും ദേശകാലങ്ങളെ അതിജീവിക്കുന്നവയാണ്. മനുഷ്യർ തമ്മിലുള്ള ചേരിതിരിവുകൾ രൂക്ഷമായിരുന്ന, അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും മേൽക്കൈയുണ്ടായിരുന്ന കാലഘട്ടത്തിൽ കേരളീയ ജീവിത പരിസരങ്ങളെ നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ഗുരു ദർശനങ്ങളാണ്.

ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്യാനും സാമൂഹ്യ ജീവിതത്തെ ജനാധിപത്യവൽക്കരിക്കാനും ഗുരുദേവ ദർശനങ്ങൾ ജനങ്ങളോടാഹ്വാനം ചെയ്തു. ചൂഷണവ്യവസ്‌ഥയെ തുറന്നെതിർക്കാനും സവർണ്ണ മേൽക്കോയ്മാ യുക്തികളെ ചോദ്യം ചെയ്യാനും ഗുരു ഊർജ്ജം പകർന്നുനൽകി. സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് ഗുരു ഉദ്ഘോഷിച്ചത്. ശാസ്ത്രബോധവും മാനവികതാ ബോധവും ഒരുപോലെ ഗുരുവിന്റെ കാഴ്ചപ്പാടുകളിൽ തെളിഞ്ഞുനിന്നിരുന്നു. സാമൂഹ്യ പുരോഗതിയിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഇത്രയേറെ തിരിച്ചറിഞ്ഞ മറ്റൊരു നവോത്ഥാന നായകനുണ്ടാവില്ല കേരള ചരിത്രത്തിൽ.

ശ്രീനാരായണ ഗുരുവടക്കമുള്ള നവോത്ഥാന നായകരുടെ ഇടപെടലുകളും പ്രവർത്തനങ്ങളും കാരണമാണ് കേരളം ഇന്നത്തെ കേരളമായത്. ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങൾ എന്നത്തേക്കാളും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ജാതി-മത വിദ്വേഷ രാഷ്ട്രീയം സമൂഹത്തിൽ വലിയ വെല്ലുവിളിയുയർത്തുകയാണ്. വിഭജന രാഷ്ട്രീയത്തിലൂടെ വർഗ്ഗീയ ശക്തികൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു.

മാനവിക ഐക്യത്തെ ശിഥിലീകരിക്കാൻ സങ്കുചിത ശക്തികൾ നിരന്തരം പരിശ്രമിക്കുകയുമാണ്. ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഈ വെല്ലുവിളികളെയെല്ലാം നമുക്ക് മുറിച്ചു കടന്നേ കഴിയൂ. ഈ വെല്ലുവിളികളെ നേരിടാൻ ഗുരു ദർശനങ്ങളും ഗുരുവിന്റെ ഉജ്ജ്വല പോരാട്ട ചരിത്രവും നമുക്ക് ഊർജ്ജമാവട്ടെ. എല്ലാവർക്കും ചതയദിന ആശംസകൾ.”

Latest Stories

പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട്; എന്‍സിഇആര്‍ടിയുടെ തീരുമാനം ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരെന്ന് വി ശിവന്‍കുട്ടി

ഹോസ്പിറ്റലിൽ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോ? വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് എപി സുന്നി വിഭാഗം

ഉത്തരാഖണ്ഡിൽ 170 മദ്രസകൾ അടച്ചുപൂട്ടി സർക്കാർ; ചരിത്രപരമായ ചുവടുവെയ്‌പ്പെന്ന് മുഖ്യമന്ത്രി

ഹനുമാന്‍ ജയന്തി ഘോഷയാത്രക്കും അനുമതി നല്‍കിയില്ല; കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിനെ മാധ്യമങ്ങള്‍ വളച്ചെടിക്കുന്നു; വിശദീകരണവുമായി കേന്ദ്രമന്ത്രി

ഹൈന്ദവ ദേശീയതാവാദികളും ആധുനിക ശാസ്ത്രവും, ഭാഗം -2

IPL 2025: എടാ എടാ ഡേവിഡ് മോനെ വന്ന് വന്ന് നീ എനിക്കിട്ടും പണി തരാൻ തുടങ്ങിയോ, വിരാട് കോഹ്‌ലിയെ പ്രാങ്ക് ചെയ്ത് സഹതാരങ്ങൾ; വീഡിയോ കാണാം

സൗദി അറേബ്യയുമായി ആണവ സഹകരണ കരാറിൽ ഒപ്പുവെക്കാൻ അമേരിക്ക

ഗുജറാത്ത് തീരത്തിനടുത്ത് വൻ ലഹരിവേട്ട; 1800 കോടിയുടെ ലഹരി മരുന്നുകൾ പിടികൂടി

'ഞാൻ ഇന്ന് ഇങ്ങനെ ഇരിക്കുന്നതിന് കാരണം ശ്രീനിയാണ്, പിന്നെ ഞാൻ എങ്ങനെ പറയാതിരിക്കും'; കണ്ണ് നിറഞ്ഞ് പേളി

'ആദ്യം അംഗീകരിച്ച തീരുമാനം ഏഴ്‌ രാത്രികൾ കഴിഞ്ഞപ്പോൾ മാറി'; ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശനവുമായി എന്‍ പ്രശാന്ത്