ലൈഫ് മിഷന്‍ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ നിയമസഭയില്‍. ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റില്‍ ചോദ്യം ചെയ്യിലിന് ഹാജാരാകണമെന്നിരിക്കെയാണ് രവീന്ദ്രന്‍ നിയമസഭയില്‍ എത്തിയിരിക്കുന്നത്. ഇതോടെ ഇന്ന് രവീന്ദ്രന്‍ ഇഡിയ്ക്ക് മുമ്പില്‍ ഹാജരാകില്ലെന്ന് ഉറപ്പായി.
ഇത്തവണ ചോദ്യം ചെയ്യലിന് ഹാജരായില്ലങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കനത്ത നടപടികളിലേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീങ്ങുമെന്നാണ് സൂചന. രവീന്ദ്രനും സ്വപ്നാ സുരേഷും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നപ്പോള്‍ തന്നെ സി എം രവീന്ദ്രന്‍ പ്രതിരോധത്തിലായിരുന്നു.
ലൈഫുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ദൂബായ് ആസ്ഥാനമായ റെഡ്ക്രസന്റ് എന്ന സ്ഥാപനവുമായി നടക്കുമ്പോഴാണ് സ്വപ്നയും രവീന്ദ്രനും തമ്മിലുള്ള ചാറ്റുകള്‍ പുറത്ത് വരുന്നത്.
Read more
ദുബായിലെ റെഡ് ക്രസന്റ് നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ നഷ്ടപ്പെട്ടെന്നാണ് ലൈഫ് മിഷന്‍ കോഴക്കേസ്. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന് കൈക്കൂലിയായി ലഭിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.