വിദേശ യാത്ര വിവാദം കൊഴുക്കുന്നതിനിടെ യൂറോപ്പ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാട്ടിലേക്ക് തിരിക്കും. ദുബായ് വഴി എത്തുന്ന മുഖ്യമന്ത്രി നാളെ നാട്ടിലെത്തും. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റില്‍ പങ്കെടുത്തശേഷമാണ് മടക്കം.
യൂറോപ്യന്‍ പര്യടനത്തില്‍ മുഖ്യമന്ത്രി ഭാര്യക്കൊപ്പം മകളേയും കൊച്ചുമകനേയും കൊണ്ടുപോയത് വിവാദമായിരുന്നു. യാത്രയില്‍ ദുരൂഹത ഉണ്ടെന്നും മുന്‍ വിദേശ യാത്രകള്‍ കൊണ്ട് ഉണ്ടായ ഗുണം ജനത്തെ അറിയിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ യാത്രക്കുളള ചെലവ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അല്ലെന്നും അത് സ്വന്തം ചെലവില്‍ ആണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.