മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കുരുക്ക് മുറുകുന്നു; അന്വേഷണത്തിനൊരുങ്ങി ഇഡി

മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുക്കുമെന്ന് വിവരം. എസ്എഫ്ഐഒയോട് ഇഡി കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇത് കല്ലപ്പണം തടയുന്നതിനുള്ല നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ് രജിസ്റ്റർ ചെയ്യും. രേഖകൾ കിട്ടിയതിന് ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക. ഇഡി ഉദ്യോഗസ്ഥരെ ക്വാട്ട് ചെയ്ത് കൊണ്ട് ഡൽഹിയിൽ നിന്ന് പ്രധാനപ്പെട്ട ദേശീയ ദിനപത്രമാണ് വാർത്ത പുറത്തുവിട്ടത്.

അതിനിടെ എസ്എഫ്ഐഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടരയോടെയായിരിക്കും ഹർജികളിൽ വാദം കേൾക്കുക. ഹർജിയിൽ എസ്എഫ്ഐഒയ്ക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. സിഎംആർഎല്ലിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്ന് ഹാജരാകും. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് സിഎംആർഎൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്ന് വ്യക്തമാക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മാസപ്പടിക്കേസിൽ വീണാ വിജയനെ പ്രതി ചേർത്തുള്ള കുറ്റപത്രം എസ്എഫ്ഐഒ സമർപ്പിച്ചത്. യാതൊരു സേവനവും നൽകാതെ വീണ പണം കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. വീണയുടെ എക്സാലോജിക് കമ്പനി 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വീണയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Latest Stories

പറഞ്ഞതില്‍ മാറ്റമൊന്നുമില്ല, ആരെയും കൊന്നിട്ടില്ല; വെളിപ്പെടുത്തലിന് പിന്നാലെ ജി സുധാകരന്റെ മൊഴിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍

എന്നെ ട്രാപ്പിലാക്കി, ശാരീരികമായി പീഡിപ്പിച്ചു, സ്വന്തം മാതാപിതാക്കളെ കാണാന്‍ പോലും അനുവദിച്ചില്ല.. ആര്‍തി കെട്ടിച്ചമച്ച കഥകളെല്ലാം നിഷേധിക്കുന്നു: രവി മോഹന്‍

ഉയർന്ന താരിഫ്; ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കരുതെന്ന് ആപ്പിൾ സിഇഒയോട് ട്രംപ്, യുഎസ് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം

'തടയാൻ പറ്റുമെങ്കിൽ തടയൂ'; ബിഹാർ പൊലീസ് തടഞ്ഞിട്ടും വേദയിലെത്തി രാഹുൽ ഗാന്ധി, നടപടി ദലിത് വിദ്യാർഥികളുമായി സംവദിക്കാനെത്തിയപ്പോൾ

യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; അഡ്വ. ബെയ്‌ലിൻ ദാസ് മുൻകൂർ ജാമ്യം തേടി, സ്ത്രീത്വത്തെ അപമാനിച്ചില്ലെന്ന് വാദം

ആമിർ ഖാനെ 'ബഹിഷ്കരിക്കണം'; പാളുമോ 'സിത്താരേ സമീൻ പർ'?

ഭൂമിയിലെ ജീവിതം ഇനി എത്ര കാലം? പുതിയ പഠനം..

INDIAN CRICKET: ധോണിയെ ചവിട്ടി പുറത്താക്കി അവനെ നായകനാക്കാൻ ബിസിസിഐ തീരുമാനിച്ചു, പക്ഷെ പദ്ധതി ആ മനുഷ്യൻ പൊളിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യൻ ബദരീനാഥ്

പഹൽഗാം ഭീകരാക്രമണം; മലപ്പുറത്ത് വിദ്വേഷ പോസ്റ്റിട്ട യുവാവിനെതിരെ കേസ്, കൈയ്യബദ്ധമെന്ന് മൊഴി

140 രൂപയാണ് അന്നത്തെ ശമ്പളം.. ബണ്ണ് കഴിച്ചാല്‍ കാശ് ചെലവാകും, ചായ മാത്രം കുടിക്കും, പക്ഷെ..; പഴയകാലം ഓര്‍ത്ത് സൂരി