മുഖ്യമന്ത്രിയുടെ സുരക്ഷ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; അപകടം സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരം വാമനപുരം പാര്‍ക്ക് ജംഗ്ഷനിലാണ് അപകടം നടന്നത്. പിണറായി വിജയന്റെ എസ്‌കോര്‍ട്ട് വാഹനങ്ങളില്‍ അഞ്ചെണ്ണം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

മുഖ്യമന്ത്രി കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വാമനപുരം പാര്‍ക്ക് ജംഗ്ഷനില്‍ വച്ച് വലത്തേക്ക് തിരിഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാനായി മുന്‍പേ പോയ വാഹനം അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. മറ്റ് അപകടങ്ങള്‍ ഇല്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ വാഹനം ഉടന്‍ തന്നെ പുറപ്പെട്ടു.

കൂട്ടിയിടിച്ച വാഹനങ്ങള്‍ വാമനപുരം ജംഗ്ഷനില്‍ നിര്‍ത്തിയിട്ടു. സ്‌കൂട്ടര്‍ യാത്രക്കാരി എംസി റോഡില്‍ നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകാനായി തിരിയുമ്പോഴാണ് മുന്‍പേ പോയ എസ്‌കോര്‍ട്ട് വാഹനം അപ്രതീക്ഷിമായി ബ്രേക്ക് ചെയ്തത്.

Latest Stories

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ