ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ ഒഴുവാക്കിയത് എന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം: മുല്ലപ്പള്ളി രാമചന്ദ്രൻ

ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിയെ എന്തിനാണ് ഒഴുവാക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം എന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയക്ക് കരാര്‍ നല്‍കിയതില്‍ അസ്വഭാവികതയില്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചാണ് എല്ലാം ചെയ്‌തെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. എങ്കിൽ ഇപ്പോള്‍ എന്തിനാണ് ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്നും ഈ കമ്പനിയെ ഒഴുവാക്കിയത് എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

തുടക്കം മുതല്‍ ഈ ഇടപാടിന്റെ കാണാപ്പുറങ്ങള്‍ കോണ്‍ഗ്രസ് തുറന്ന് കാട്ടിയതാണ്. പക്ഷെ മുഖ്യമന്ത്രി അതിനെ പരിഹസിക്കാനാണ് ശ്രമിച്ചത്. കുപ്പേഴ്‌സ് കമ്പനിയ്ക്ക് സെക്രട്ടേറിയറ്റിന് അകത്ത് ഓഫീസ് തുറക്കാനുള്ള അനുമതി ആരാണ് കൊടുത്തത്?. ഈ കമ്പനിയ്ക്ക് ബാംഗ്ലൂരിലെ ഏതെങ്കിലും ഐടി കമ്പനിയുമായി ബന്ധമുണ്ടോ?. ഇതൊക്കെ തന്നെ കേരളത്തിലെ ജനങ്ങളുടെ മനസിലുള്ള ചോദ്യങ്ങളാണ്. ഇവയ്‌ക്കെല്ലാം ഉത്തരം കണ്ടെത്താനും മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുടെ അഴിമതികള്‍ പുറത്ത് കൊണ്ടുവരാനും സി.ബി.ഐ അന്വേഷണം തന്നെ വേണം. അതുകൊണ്ടാണ് തുടക്കം മുതല്‍ കോണ്‍ഗ്രസും യു.ഡി.എഫും എന്‍.ഐ.എ അന്വേഷണത്തോടൊപ്പം സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടത് എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

https://www.facebook.com/mullappally.ramachandran/posts/1719720028167029

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ