ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും; രണ്ട് ദിവസങ്ങളിലായി ആറ് പൊതുയോഗങ്ങൾ

ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട് എത്തും.
രണ്ടു ദിവസം നീളുന്ന പ്രചാരണത്തിൽ മുഖ്യമന്ത്രി ആറ് പൊതുയോഗങ്ങളിൽ സംസാരിക്കും. പാലക്കാട് നഗരസഭാ പരിധിയിലെ മേൽപ്പറമ്പിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ ആദ്യ പൊതുയോഗം.

ഉച്ചയ്ക്കുശേഷം മാത്തൂർ, പിരായിരി പഞ്ചായത്തുകളിലെ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി സംസാരിക്കും. മുഖ്യമന്ത്രി എത്തുന്നതോടെ പ്രവർത്തകർ ആവേശത്തിൽ ആകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ മണ്ഡലത്തിൽ ആവേശം വിതയ്ക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ വരവ്.

അതേസമയം മുഖ്യമന്ത്രിയെത്തുന്നതോടെ യുഡിഎഫ്, എൻഡിഎ മുന്നണികൾക്കെതിരായ രാഷ്ട്രീയ ആക്രമണം കടുപ്പിക്കാനും എൽഡിഎഫ് ലക്ഷ്യമിടുന്നുണ്ട്. അതിനിടെ ഇരട്ട വോട്ട് ആരോപണത്തിൽ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ബിഎൽഒമാർ ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയാറാക്കി തുടങ്ങി. 2700 വോട്ടുകൾ ഇത്തരത്തിൽ ചേർത്തിട്ടുണ്ട് എന്നാണ് ആരോപണം. മണ്ഡലത്തിൽ സ്ഥിരതാമസം ഇല്ലാത്തവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് പരിശോധിക്കുക.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍