സിഎംആര്‍എല്‍ വിവാദത്തില്‍ മകള്‍ വീണാ വിജയനിലൂടെ തന്നിലേക്ക് എത്താനാണ് ആദായ നികുതി വകുപ്പ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൊഫഷണല്‍ ആയ ഒരു ഏജന്‍സി ആണെങ്കില്‍ വിഷയവുമായി ബന്ധപ്പെട്ടാണ് സംസാരിക്കേണ്ടത്. ഇത് ഇന്നയാളുടെ ബന്ധുവാണ് എന്ന് എന്തിനാണ് പറയേണ്ടത്. കൃത്യമായ ഉദ്ദേശം അവര്‍ക്കുണ്ട്. ആ ആളെ പറയലല്ല, അതിലൂടെ എന്നിലേക്ക് എത്തലാണ് ഉദ്ദേശമെന്ന് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
സിഎംആര്‍എല്‍ മാസപ്പടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ തന്റെ ചുരുക്കപ്പേര് ഉണ്ടാകാനേ സാധ്യതയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘എത്ര പി വിമാരുണ്ട് ഈ നാട്ടില്‍. ബിജെപി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ഊഹിച്ചതിന് ഞാന്‍ എന്ത് പറയാനാണ്. മാസപ്പടി വിവാദത്തിലെ രാഷ്ട്രീയം മനസ്സിലാക്കണമെന്നും അദേഹം പറഞ്ഞു.
Read more
മാധ്യമങ്ങളെ കാണുന്നതില്‍ ഗ്യാപ്പ് വന്നതിന് മറ്റു പ്രശ്നങ്ങളൊന്നുമില്ല. എല്ലാ ദിവസവും നിങ്ങളെ കാണറില്ലായിരുന്നല്ലോ, ആവശ്യമുള്ളപ്പോള്‍ കാണും, അത് ഇനിയും ഉണ്ടാകും. ചില പ്രത്യേക പ്രശ്നങ്ങളുണ്ടായിരുന്നു. ശബ്ദത്തിന് ഒരു പ്രശ്നംവന്നു. അങ്ങനെയുള്ള കാര്യങ്ങളൊക്കെ ബാധിച്ചിട്ടുണ്ട്. ചോദ്യങ്ങളെ ഞാന്‍ ഭയപ്പെട്ടിട്ടുണ്ടോ.ചോദിക്കുന്നതിന് മറുപടി പറയാറുണ്ട്. അതില്‍ അസ്വാഭാവികതയും ഇല്ലെന്നും പിണറായി പറഞ്ഞു.