ഇ പി ജയരാജനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മൗനം അമ്പരപ്പിക്കുന്നത്: വി ഡി സതീശന്‍

അനധികൃത റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മൗനം അമ്പരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയും മറ്റു ഉന്നത നേതാക്കളുമെല്ലാം ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലന്ന് മാത്രമല്ല നിഷേധിക്കുന്നുമില്ല, ഈ സാഹചര്യത്തിലാണ് നമുക്ക് പ്രതികരിക്കേണ്ടി വരുന്നത്.

ഈ റിസോര്‍ട്ട് സംബന്ധിച്ച എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുഴുന്‍ സി പി എം നേതാക്കള്‍ക്കും അറിയാം. തുടര്‍ഭരണം വന്ന് കഴിഞ്ഞപ്പോള്‍ കഴിഞ്ഞ അഞ്ചാറ് വര്‍ഷമായുള്ള പാര്‍ട്ടിയിലെ ജീര്‍ണ്ണതകളെല്ലാം ഒന്നൊന്നായി പുറത്ത് വരികയാണ്. റിസോര്‍ട്് മാഫിയയും അനധികൃത പണസമ്പാദനവും, കള്ളപ്പണം വെളുപ്പിച്ചതും, എല്ലാം പുറത്ത് വരികയാണ്. നേരത്തെ മന്ത്രിയായിരുന്നയാള്‍ അനധികൃതമായി സമ്പാദിച്ച പണം കൊണ്ടാണ് ഈ റിസോര്‍ട്ട് കെട്ടിപ്പെടുത്തിരിക്കുന്നത്. അപ്പോള്‍ ആ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം പറയുന്നു. മറ്റൊരു നേതാവിന് സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവും ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നാണ്.

കെ പി സി സി അധ്യക്ഷനും കണ്ണൂര്‍ ഡി സി സിയും മുമ്പ് തന്നെ ഈ റിസോര്‍ട്ട് സംബന്ധിച്ച ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട് . എന്നാല്‍ ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ തന്നെ ഈ വിഷയം ഉയരാനുളള കാരണം എന്താണ്. ഇരുമ്പ് മറക്ക് പിന്നിലായിരുന്ന പല കാര്യങ്ങളും പുറത്ത് വരികയാണ് സാമൂഹ്യ വിരുദ്ധ ശക്തികളുമായുള്ള ഓരോ സി പി എം നേതാക്കളുടെ ബന്ധമാണ് ഇതിലൂടെ പുറത്ത് വരുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ