മരുന്നിനും കുടിവെള്ളത്തിനും വരെ വില കൂടും; ഇന്നു മുതലുണ്ടാകുന്ന മാറ്റങ്ങള്‍

പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ വിവിധ നിരക്ക് വര്‍ദ്ധനകള്‍ പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ദ്ധനയ്ക്ക് പിന്നാലെ സി.എന്‍.ജിയ്ക്കും വില കൂട്ടി. ഒരു കിലോ സിഎന്‍ജിക്ക് എട്ടുരൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ സിഎന്‍ജി നിരക്ക് 80 രൂപയായി ഉയര്‍ന്നു. മറ്റ് ജില്ലകളില്‍ ഇത് 83 രൂപ വരെയായി ഉയരാനാണ് സാധ്യത.

റോഡുകളിലെ ടോള്‍ നിരക്കിലും മാറ്റം വന്നിട്ടുണ്ട്. ദേശീയപാതകളിലെ ടോള്‍ നിരക്ക് 10 ശതമാനം കൂട്ടി. ഇതോടെ 10 രൂപ മുതല്‍ 65 രൂപ വരെ അധികം നല്‍കേണ്ടിവരും. ഒരു മാസത്തേക്ക് എടുക്കുന്ന പാസ് നിരക്കിലും മാറ്റമുണ്ട്.

ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ദ്ധന വരുത്തി. ഇതുവഴി 200 കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാരിന് മുന്നിലെ പ്രതീക്ഷ. അടിസ്ഥാന ഭൂനികുതിയില്‍ ഇരട്ടി വര്‍ദ്ധനയാണ് ഉള്ളത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കലിനുള്ള ഫീസ് കൂട്ടി. ഡീസല്‍ വാഹനങ്ങളുടെ വിലയിലും വര്‍ദ്ധനയുണ്ട്. പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും ഇന്ന് മുതല്‍ നിലവില്‍ വന്നു.

ഇതിന് പുറമേ ശുദ്ധജലത്തിനും ഇനി മുതല്‍ കൂടുതല്‍ വില നല്‍കേണ്ടി വരും. 5 ശതമാനം വര്‍ദ്ധനയാണ് വെള്ളക്കരത്തിന് വരുത്തിയത്. 1000 ലിറ്ററിന് ഇനി മുതല്‍ 4 രൂപ 41 പൈസ നല്‍കണം. നേരത്തെ 4രൂപ 20 പൈസയായിരുന്നു.

പാരസെറ്റാമോള്‍ ഉള്‍പ്പടെ എണ്ണൂറോളം അവശ്യമരുന്നുകള്‍ക്കും ഇന്ന് മുതല്‍ വില കൂടും. മരുന്നുകള്‍ക്ക് 10.7 ശതമാനം വിലവര്‍ദ്ധനയാണ് നിലവില്‍ വരിക. ഭൂരിഭാഗം സാധാരണ രോഗങ്ങള്‍ക്കും ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന അവശ്യ മരുന്നുകള്‍ക്കും ഇതോടെ വില കുതിച്ചുയരും.

Latest Stories

ഹേമ കമ്മിറ്റി റിപ്പോർട്ട്; പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകി ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: ആതിഥേയത്വം സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കാന്‍ ഐസിസി

'തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ...';പ്രേംകുമാറിന്റെ പ്രസ്താവനക്കെതിരെ ധര്‍മജന്‍ ബോള്‍ഗാട്ടി

ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, ഗാനം ഒഴിവാക്കിയതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല; 'മാര്‍ക്കോ' വിവാദത്തില്‍ പ്രതികരിച്ച് ഡബ്‌സി

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്

അഖില്‍ അക്കിനേനിക്ക് വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് പുതിയ വിശേഷം

നാട്ടികയിൽ 5 പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ