സഹകരണ ബാങ്കുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും

സഹകരണ ബാങ്കുകള്‍ക്ക് ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കാമെന്ന് നിര്‍ദ്ദേശം. തിങ്കള്‍ ചൊവ്വ ദിവസങ്ങളിലെ പൊതുപണിമുടക്ക് പ്രമാണിച്ചുള്ള അവധി കണക്കിലെടുത്താണ് ഇന്ന് അവധിയുള്ള സ്ഥാപനങ്ങള്‍ക്ക് തുറക്കാമെന്ന് അറിയിച്ചത്. സഹകരണ റജിസ്ട്രാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ബാങ്ക് ഭരണസമിതിയുടെ അനുമതി ഉണ്ടെങ്കില്‍ നാളെയും പ്രവര്‍ത്തിക്കാവുന്നതാണ്.

രണ്ട് ദിവസത്തെ ബാങ്ക് അവധിയും 28, 29 തിയതികളിലെ അഖിലേന്ത്യാ പണിമുടക്കും കാരണം ഇന്ന് മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹകരണ ബാങ്കുകള്‍ക്കായുള്ള നിര്‍ദ്ദേശം പുറത്ത് വന്നത്. ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്.

തൊഴിലാളിവിരുദ്ധ ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കര്‍ഷകരുടെ അവകാശപത്രിക ഉടന്‍ അംഗീകരിക്കുക, അടക്കമുള്ള 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദ്വിദിന സമരം. സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും അംഗങ്ങളായ ഓള്‍ ഇന്ത്യ ബാങ്ക് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

ദേശസാല്‍കൃത ബാങ്കുകളുടെയും സഹകരണ, ഗ്രാമീണ്‍ ബാങ്കുകളുടെയും പരമ്പരാഗത സ്വകാര്യ ബാങ്കുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെടും. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ പോലുള്ള പുതുതലമുറ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാനിടയില്ല. മാര്‍ച്ച് 28 രാവിലെ ആറ് മണി മുതല്‍ മാര്‍ച്ച് 30 രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്.

Latest Stories

CSK UPDATES: വിസിൽ അടി പാട്ടൊന്നും ചേരില്ല, തിത്തിത്താരാ തിത്തിത്തെയ് കറക്റ്റ് ആകും; അതിദയനീയം ഈ ചെന്നൈ ബാറ്റിംഗ്, വമ്പൻ വിമർശനം

IPL 2025: സഞ്ജു നിങ്ങൾ പോലും അറിയാതെ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി, രാജസ്ഥാൻ നൽകിയിരിക്കുന്നത് വലിയ സൂചന; സംഭവം ഇങ്ങനെ

IPL 2025: മോശം പ്രകടനത്തിനിടയിലും ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ, അതുല്യ ലിസ്റ്റിൽ ഇനി മലയാളി താരവും; കൈയടിച്ച് ആരാധകർ

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

RR VS CSK: വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ, തുടർച്ചയായ രണ്ടാം മത്സരത്തിലും ദുരന്തമായി സഞ്ജു; ഈ പോക്ക് പോയാൽ ഇനി ഇന്ത്യൻ ടീം സ്വപ്നത്തിൽ കാണാം

IPL 2025: ആ പദം ഇനി ആർസിബി ബോളർമാർക്ക് തരില്ല, ചെണ്ടകൾ അല്ല ഞങ്ങൾ നാസിക്ക് ഡോൾ തങ്ങൾ ന്ന് ചെന്നൈ ബോളർമാർ; വന്നവനും പോയവനും എല്ലാം എടുത്തിട്ട് അടി

ഇത് ഒരു അമ്മയുടെ വേദനയാണ്; പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല; ഇനി ചതിക്കുകയും ഇല്ലെന്ന് മല്ലിക സുകുമാരന്‍

മാസപ്പിറ ദൃശ്യമായി കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍; 50 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത് ബിജാപൂരില്‍

IPL 2025: യശസ്‌വി ജയ്‌സ്വാളിന്റെ കാര്യത്തിൽ തീരുമാനമായി; ടി 20 ഫോർമാറ്റിൽ നിന്ന് ഇപ്പോഴേ വിരമിച്ചോളൂ എന്ന് ആരാധകർ