കേരളത്തിലെ സഹകരണ സംഘങ്ങള്‍ ലോകത്തിന് മാതൃക; സാധാരണക്കാരുടെ ആശ്രയമെന്ന് മന്ത്രി ആര്‍ ബിന്ദു

സാധാരണ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആശ്രയമാണ് സഹകരണ സംഘങ്ങളെന്ന് മന്ത്രി ആര്‍ ബിന്ദു. ലോകത്തിന്റെ മുന്‍പില്‍ മാതൃകയായി നില്‍ക്കുന്ന ഒന്നാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍. നിരവധി പേരുടെ ജീവിതത്തെ സ്പര്‍ശിക്കാവുന്ന വിധത്തിലുള്ള ഇടപെടലുകള്‍ നടത്താന്‍ സംഘങ്ങള്‍ക്ക് കഴിയും. കേരളത്തിന്റെ സമ്പദ്ഘടനയുടെ വിപുലീകരണത്തിന് ഏറ്റവും വലിയ സംഭാവനകള്‍ നല്‍കാന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതിരുവല്‍ക്കരിക്കപ്പെട്ട ജനതയുടെ സാമൂഹികമായ മുന്നേറ്റത്തിനും ശാക്തീകരണത്തിനും സാമ്പത്തിക ഭദ്രതയ്ക്കും താങ്ങും തണലുമായി സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യതകള്‍ വിനിയോഗിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു. നൈപുണ്യ വികസനത്തിന് ഉതകുന്ന പരിശീലന പരിപാടികള്‍ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തണമെന്നും മന്ത്രി അഭിപ്രായപെട്ടു.

പട്ടികജാതി സഹകരണ പ്രസ്ഥാനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് പുനര്‍ജനി. പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏകദേശം 13 ലക്ഷം രൂപ ചെലവഴിച്ച് സംഘത്തിന്റെ നാമാവശേഷമായ കെട്ടിടം പുതുക്കി പണിതു. പുനര്‍ജനി സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് എന്ന പുതിയ സംരംഭവും തുടങ്ങി.

Latest Stories

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുരേഷ് റെയ്ന; ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർക്ക് ഷോക്ക്

കൊടകര കുഴല്‍പ്പണ കേസ്; പുതിയ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

ഈ സാല കപ്പ് എന്താകുമോ എന്തോ? ബെംഗളൂരു റീടെൻഷനിൽ ആരാധകർ ആശങ്കയിൽ; സംഭവം ഇങ്ങനെ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍