കേന്ദ്രസര്‍ക്കാറിന്റെ കടല്‍മണല്‍ ഖനന നീക്കത്തിനെതിരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ ഇന്ന് അര്‍ധരാത്രി 12 മുതല്‍ വ്യാഴാഴ്ച രാത്രി 12വരെ തീരദേശ ഹര്‍ത്താല്‍ നടത്തും. മത്സ്യത്തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍.
ഹാര്‍ബര്‍, ഫിഷ്‌ലാന്‍ഡിങ് സെന്ററുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ പൂര്‍ണമായും അടഞ്ഞുകിടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ പിപി ചിത്തരഞ്ജന്‍ എംഎല്‍എ വ്യക്തമാക്കി.
യുഡിഎഫും എല്‍ഡിഎഫും സംയുക്തമായും വിവിധ രാഷ്ട്രീയപാര്‍ട്ടികളും സമുദായസംഘടനകളും ലത്തീന്‍സഭ, ധീവരസഭ, വിവിധ ജമാഅത്തുകള്‍ എന്നിവരും ഹര്‍ത്താലിന് പിന്തുണ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 125 കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നടക്കും. കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 12ന് പാലര്‍മെന്റിലേക്ക് മാര്‍ച്ച് നടത്തും.
Read more
സ്വകാര്യ പങ്കാളിത്തത്തോടെ കടല്‍മണല്‍ ഖനനത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തീരദേശ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ജനതാമത്സ്യത്തൊഴിലാളി യൂണിയനും രംഗത്തിറങ്ങിയിട്ടുണ്ട്.