ഫിഷറീസ് ഹാര്‍ബറുകള്‍ അടച്ചു; വഞ്ചികളും ബോട്ടുകളും കടലിലിറങ്ങില്ല; മത്സ്യമേഖല പൂര്‍ണമായി സ്തംഭിച്ചു; തീരദേശ ഹര്‍ത്താല്‍ ആരംഭിച്ചു

കടല്‍ മണല്‍ ഖനനം നടത്താനുള്ള കേന്ദ്രനീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തീരദേശ ഹര്‍ത്താലും പണിമുടക്കും ആരംഭിച്ചു. രാത്രി 12ന് ആരംഭിച്ച സമരം ഇന്ന് അര്‍ധരാത്രി വരെ തുടരും.

പണിമുടക്കില്‍ മത്സ്യമേഖല ഏറെക്കുറെ പൂര്‍ണമായി സ്തംഭിച്ചു. ഫിഷറീസ് ഹാര്‍ബറുകളും ലാന്‍ഡിങ് സെന്ററുകളും അടച്ചു. വഞ്ചികളും ബോട്ടുകളും കടലിലിറങ്ങില്ല. മത്സ്യം കയറ്റുന്ന വാഹനങ്ങളും ഓടില്ല. പണിമുടക്കിന് മുന്നോടിയായി ഇന്നലെ വൈകീട്ട് തീരദേശത്തുടനീളം പന്തംകൊളുത്തി പ്രകടനം നടന്നു.

ഇന്ന് രാവിലെ സംസ്ഥാനത്തെ 125ഓളം മത്സ്യബന്ധന കേന്ദ്രങ്ങളില്‍ സംയുക്ത പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് പുറമെ, ബോട്ടുടമ- വ്യാപാരി സംഘടനകളും ഐസ് പ്ലാന്റുകളും പണിമുടക്കുമായി സഹകരിക്കുന്നുണ്ട്.

യുഡിഎഫും എല്‍ഡിഎഫും സംയുക്തമായും വിവിധ രാഷ്ട്രീയപാര്‍ട്ടികളും സമുദായസംഘടനകളും ലത്തീന്‍സഭ, ധീവരസഭ, വിവിധ ജമാഅത്തുകള്‍ എന്നിവരും ഹര്‍ത്താലിന് പിന്തുണ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 125 കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നടക്കും. കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 12ന് പാലര്‍മെന്റിലേക്ക് മാര്‍ച്ച് നടത്തും.

Latest Stories

ഫോര്‍ച്യൂണറിന്റെ വിലയ്ക്ക് ഒരു നമ്പര്‍ എടുക്കട്ടെ? കൊച്ചിക്കാര്‍ക്ക് അന്നും ഇന്നും പ്രിയം ജെയിംസ് ബോണ്ടിനോട്

'പേര് മാറ്റിയാ ആള് മാറുവോ, ബജ്രംഗാന്ന് വിളിക്കണോ?'; കാലത്തിന് മുന്നേ സഞ്ചരിച്ച കുഞ്ചാക്കോ ബോബന്‍, വൈറല്‍ ഡയലോഗ്

പെട്രോളിനും ഡീസലിനും വില കൂടും; എക്സൈസ് ഡ്യൂട്ടി 2 രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ

മൂന്ന് മാസം; യാത്ര ചെയ്തത് രണ്ടുലക്ഷത്തിലേറെ പേര്‍; സൂപ്പര്‍ ഹിറ്റായി കൊച്ചി മെട്രോ ഫീഡര്‍ ബസുകള്‍; ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍

IPL 2025: ഇങ്ങനെ പോകുവാണേല്‍ കപ്പുമുണ്ടാവില്ല ഒരു കുന്തവും കിട്ടില്ല, ഈ ടീമിന് എന്താണ് പറ്റിയത്, പരിഹാരം ഒന്നുമാത്രം, നിര്‍ദേശിച്ച് അമ്പാട്ടി റായിഡു

ഗോഡ്സയെ പ്രകീർത്തിച്ച ഷൈജ ആണ്ടവൻ ഡീനായി ചുമതലയേറ്റു; ക്യാംപസിലെത്തിയത് ഊടുവഴികളിലൂടെ, സ്ഥാനക്കയറ്റത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം, സംഘർഷം

ഐ ബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന്റെ വീട്ടിൽ റെയ്‌ഡ്, പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയതിന്റെ രേഖകളും ലാപ്ടോപ്പും കണ്ടെത്തി, സുകാന്ത് ഇപ്പോഴും കാണാമറയത്ത്

ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടും ക്യാന്‍സര്‍, ജീവിതം ഇങ്ങനെയാണ്, പോസ്റ്റുമായി താഹിറ കശ്യപ്; പിന്തുണയുമായി ആയുഷ്മാന്‍

ഐസിസിയുടെ വാറണ്ട്; അറസ്റ്റ് ഭയന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിംഗ്ടണിലേക്ക് പറന്നത് 400 കിലോമീറ്റർ അധിക ദൂരം സഞ്ചരിച്ച്

ക്ഷേത്രത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; ക്ഷേത്രോപദേശക സമിതി പിരിച്ചുവിടുമെന്ന് ദേവസ്വം ബോര്‍ഡ്