കളക്ടർ എൻ പ്രശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. നിർണായക തീരുമാനം ഇന്നെടുക്കുന്നുവെന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ കളക്ടർ പങ്കുവെച്ചിരിക്കുന്നത്. ‘ആ തീരുമാനം ഇന്ന് എടുക്കുന്നു’ എന്ന് മാത്രമാണ് പോസ്റ്റിലുള്ളത്. കൂടെ റോസപൂവിതളുടെ ചിത്രവും നൽകിയിട്ടുണ്ട്. ‘സംതിങ് ന്യൂ ലോഡിങ്ങ്’ എന്ന് ഹാഷ്ടാഗാണ് ഉപയോഗിച്ചിരിക്കുന്നത്.
രാജി സൂചനയാണെന്ന് കമന്റ് ബോക്‌സിൽ നിരവധി പേർ അഭിപ്രായപ്പെട്ടു. രാജിവെയ്ക്കരുതെന്നും സർവീസിൽ തുടരണമെന്നും പലരും കമന്റുകളിലൂടെ അഭ്യർത്ഥിച്ചു. പുതിയ തീരുമാനത്തിന് ആശംസകൾ അറിയിച്ചുകൊണ്ടും ഒരു വിഭാഗം എത്തി. എന്നാൽ ഇത് ഏപ്രിൽ ഫൂൾ പോസ്റ്റാണെന്ന് ചിലരുടെ അഭിപ്രായം.
Read more
എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ ആറു മാസം കഴിഞ്ഞിട്ടുണ്ട്. സസ്‌പെൻഷൻ റിവ്യു കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. സസ്‌പെൻഷൻ ദീർഘിപ്പിക്കാനുള്ള ശുപാർശയാണ് റിപ്പോർട്ടിലുള്ളതെന്നാണ് പുറത്ത് വരുന്ന സൂചന.