കളക്ടറുടെ മൊഴി പിപി ദിവ്യയെ സഹായിക്കാന്‍; മൊഴി വ്യാജമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു പറഞ്ഞതായി കളക്ടര്‍ നല്‍കിയ മൊഴി വ്യാജമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ പറയുന്നത് നുണയാണെന്ന് മഞ്ജുഷ പറഞ്ഞു. കാര്യങ്ങള്‍ ഏറ്റുപറയാന്‍ നവീന്‍ ബാബുവിന് കളക്ടറുമായി യാതൊരു വിധത്തിലുള്ള ആത്മബന്ധമില്ലെന്നും മഞ്ജുഷ കൂട്ടിച്ചേര്‍ത്തു.

കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. കേസിലെ പ്രതി പിപി ദിവ്യയെ സഹായിക്കാനാണ് കളക്ടര്‍ ഇത്തരത്തിലുള്ള മൊഴി നല്‍കിയത്. കളക്ടര്‍ പറഞ്ഞത് കണ്ണൂര്‍ കളക്ടറേറ്റിലേ ആരും വിശ്വസിക്കില്ല.
ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കണ്ണൂര്‍ കളക്ടര്‍.

അതുകൊണ്ട് നവീന്‍ ബാബു ഒരു കാരണവശാലും തനിക്ക് തെറ്റ് പറ്റിയെന്ന രീതിയിലുള്ള ഒരു ഇടപെടലും നടത്താന്‍ സാധ്യതയില്ലെന്നും മഞ്ജുഷ പറയുന്നു. അതേസമയം, യാത്രയയപ്പ് ദിവസം കളക്ടറോട് നവീന്‍ ബാബു തന്നോട് സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നമാണ് കണ്ണൂര്‍ കളക്ടര്‍ പൊലീസിന് നല്‍കിയ മൊഴി. പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

Latest Stories

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ

കൊടകര കുഴല്‍പ്പണ കേസ്, പണമെത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി; വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി

'അടുത്ത വർഷം പുതിയ ഭാര്യയോടൊപ്പം സന്തോഷിക്കാം'; ദീപാവലി ആഘോഷചിത്രങ്ങൾക്ക് താഴെ ബാലയ്‌ക്കെതിരെ പരിഹാസ കമന്റുകൾ

എഎന്‍ഐ മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി; റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തര്‍ക്കങ്ങളെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

ഏക സിവിൽ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും ഉടൻ നടപ്പിലാക്കും; പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വില കൂടിയതോടെ ആവശ്യക്കാരും കൂടി; ദീപാവലി ആഘോഷങ്ങള്‍ക്കിടെ പൊടിപൊടിച്ച് സ്വര്‍ണ വ്യാപാരം; വില്‍പ്പനയില്‍ 25 ശതമാനത്തോളം വര്‍ദ്ധനവ്