പഠനച്ചെലവ് കണ്ടത്താന്‍ ഇനി കപ്പലണ്ടി വില്‍ക്കേണ്ട; വിനിഷയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് കളക്ടര്‍ കൃഷ്ണ തേജ

പഠനത്തിനുള്ള പണം കണ്ടെത്താന്‍ കപ്പലണ്ടി കച്ചവടം നടത്തുന്ന വിനിഷയ്ക്ക് സഹായവുമായി ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ വിനിഷ സ്വന്തം സ്‌കൂളിന് മുന്നിലാണ് കപ്പലണ്ടി കച്ചവടം നടത്തുന്നത്. വിനിഷയെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് കലക്ടറുടെ ഇടപെടല്‍.

വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തത് കൂടാതെ വാടക വീട്ടില്‍ താമസിക്കുന്ന വിനിഷയുടെ കുടുംബത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

വിനിഷയെ തന്റെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയ കളക്ടര്‍ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി. പണമില്ലെന്ന കാരണത്താല്‍ ഒരു കാരണവശാലും പഠനം മുടക്കരുതെന്ന് അറിയിക്കുകയും ചെയ്തു.
വീട്ടിലെ ബുദ്ധിമുട്ട് മൂലം പഠനത്തിന് പണം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് വിനിഷ സ്‌കൂളിന് മുന്നില്‍ കപ്പലണ്ടി കച്ചവടം തുടങ്ങിയത്.

വൈകിട്ട് ക്ലാസ് കഴിഞ്ഞയുടന്‍ യൂണിഫോമിലായിരുന്നു വില്‍പ്പന. അച്ഛന് കൂലിപ്പണിയാണ്. കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന അമ്മയ്ക്ക് കാലുവേദന വന്നതോടെ അമ്മയെ സഹായിക്കാനായാണ് വിനിഷ കച്ചവടം തുടങ്ങിയത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്