ക്രിസ്ത്യാനികള്‍ക്കിടയിലുള്ള വര്‍ഗീയ പ്രസ്ഥാനമാണ് കാസയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കാസ ആര്‍എസ്എസിന്റെ മറ്റൊരു മുഖമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മുസ്ലിം വിരുദ്ധതയാണ് ഇതിന്റെ മുഖമുദ്രയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ക്രിസ്ത്യാനികള്‍ക്കിടയിലാണ് കാസ പ്രവര്‍ത്തിക്കുന്നതെന്നും ഇതിന്റെ പിന്നില്‍ ആര്‍എസ്എസ് ആണെന്നും ഗോവിന്ദന്‍ പറഞ്ഞു. ആര്‍എസ്എസ് പറയുന്ന വാദമാണ് ജമാത്തെ ഇസ്ലാമി പറയുന്നത്. ഒരുവശത്ത് ഭൂരിപക്ഷ വര്‍ഗീയതയും മറുവശത്ത് ന്യൂനപക്ഷ വര്‍ഗീയതയുമാണ്. ഇത് രണ്ടുംകൂടി ഇടത് മുന്നണിയെ പരാജയപ്പെടുത്താനാണ് നീക്കം. ഇവര്‍ എല്ലാം എതിര്‍ത്തിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നുവെന്നും എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.