കാസ ക്രിസ്ത്യാനികള്‍ക്ക് ഇടയിലുള്ള വര്‍ഗീയവാദ പ്രസ്ഥാനം; മുസ്ലീം വിരുദ്ധത പ്രധാന മുഖമുദ്ര; ആര്‍എസ്എസിന്റെ മറ്റൊരു മുഖം; ആഞ്ഞടിച്ച് സിപിഎം

ആര്‍എസ്എസിന്റെ മറ്റൊരു മുഖമാണ് കാസയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ക്രിസ്ത്യാനികള്‍ക്ക് ഇടയിലുള്ള വര്‍ഗീയവാദ പ്രസ്ഥാനമാണ് കാസയെന്നും മുസ്ലീം വിരുദ്ധതയാണ് ഇതിന്റെ പ്രധാന മുഖമുദ്ര. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസാണെന്നും അദേഹം ആരോപിച്ചു. ഇവര്‍ രണ്ടുപേരും ശ്രമിക്കുന്നത് ഇടതു മുന്നണിയെ പരാജയപ്പെടുത്താനാണ്.

”ആര്‍എസ്എസിന്റെ മറ്റൊരു മുഖമാണ് കാസ. ക്രിസ്ത്യാനികള്‍ക്ക് ഇടയിലാണ് കാസ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ പിന്നില്‍ ആര്‍എസ്എസ് ആണ്. മുസ്ലീം വിരുദ്ധതയാണ് ഇതിന്റെ മുഖമുദ്ര. ഇതിന്റെ പിന്നില്‍ ആര്‍എസ്എസ് ആണ്.”- എംവി ഗോവിന്ദന്‍ പറഞ്ഞു.

ആര്‍എസ്എസും കാസയും പറയുന്ന വര്‍ഗീയ വാദം തന്നെയാണ് ജമാത്തെ ഇസ്ലാമി കേരളത്തില്‍ നടപ്പിലാക്കുന്നത്. ഒരുവശത്ത് ഭൂരിപക്ഷ വര്‍ഗീയതയും മറുവശത്ത് ന്യൂനപക്ഷ വര്‍ഗീയതയുമാണ്. ഇവര്‍ ഒരു നാണയത്തിന്റെ ഇരുമുഖങ്ങളുമാണെന്ന് ഗോവിന്ദന്‍ പറഞ്ഞു.