മരടിലെ 38 ഫ്ലാറ്റ്​ ഉടമകൾക്ക്​ നഷ്​ടപരിഹാരം അനുവദിച്ച്​ ഉത്തരവിറങ്ങി; പണം ഉടന്‍ അക്കൗണ്ടിലെത്തും

മരടിലെ ഫ്ളാറ്റ് ഉടമകളിൽ കുറച്ചുപേർക്ക് നഷ്ടപരിഹാരം അനുവദിച്ച്​ ഉത്തരവിറങ്ങി. 38 ഫ്ലാറ്റുടമകൾക്കായി 6,98,72,287 രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ഫ്ലാറ്റ് ഉടമകളുടെ അക്കൗണ്ടിൽ ഉടൻ പണം നിക്ഷേപിക്കും.107 ഫ്ലാറ്റുടമകളുടെ അപേക്ഷകൾ ജസ്​റ്റിസ് പി.ബാലകൃഷ്ണൻ സമിതി ശിപാർശ ചെയ്തിട്ടുണ്ടെങ്കിലും പരിസ്ഥിതി വകുപ്പ് കൃത്യമായ ബാങ്ക് അക്കൗണ്ട്, നഷ്​ടപരിഹാര വിവരങ്ങൾ എന്നിവ പരിശോധിച്ച ശേഷം പട്ടിക തയ്യാറാക്കിയ 38 പേർക്കാണ് ആദ്യം തുക നൽകുക. ഫിനാൻസ് (അക്കൗണ്ട്സ്) വകുപ്പ് അണ്ടർ സെക്രട്ടറിക്കാണ് ഉടമകളുടെ അക്കൗണ്ടിലേക്ക് പണം കൈമാറാനുള്ള ചുമതല. 107 പേർക്കായി 19,09,31,943 രൂപയാണ് സമിതി നിർദേശിച്ചത്.

ഇതിനിടെ, ചൊവ്വാഴ്ച എറണാകുളത്ത് ചേർന്ന നാലാമത് സമിതി സിറ്റിങ്ങിൽ 34 പേർക്കുകൂടി നഷ്​ടപരിഹാരത്തിന് നിർദേശം നൽകി. ഇവർക്കായി 61,58,45,45 രൂപ നൽകാനാണ് നിർദേശം. ഇതോടെ നഷ്​ടപരിഹാരത്തിന്​ സമിതി ശിപാർശ ചെയ്ത ഫ്ലാറ്റുടമകളുടെ എണ്ണം 141 ആയി. ഇതിൽ 38 പേർക്കാണ് പണം അനുവദിച്ചത്.
ചൊവ്വാഴ്​ച വരെ ആകെ ശിപാർശ ചെയ്ത തുക 25,25,16,488 രൂപയാണ്.
ചൊവ്വാഴ്ച നടന്ന സിറ്റിങ്ങിൽ മൂന്നുപേർക്ക്​ മാത്രമാണ് 25 ലക്ഷം രൂപ നഷപരിഹാരത്തിന് നിർദേശം നൽകിയത്. ആൽഫ സെറീനിലെ രണ്ടുപേരും ജയിൻ കോറൽ കേവിലുണ്ടായിരുന്ന മറ്റൊരാളുമാണിത്. 34 പേർക്കായി ശിപാർശ ചെയ്ത ശരാശരി തുക 17.91 ലക്ഷം രൂപയാണ്. മുൻ സിറ്റിങ്ങിലേതു പോലെ ഉടമകളിൽ രണ്ടുകോടി രൂപ വരെ ആവശ്യപ്പെട്ടവരുണ്ടെങ്കിലും എല്ലാവർക്കും കെട്ടിടത്തി​​ന്‍റെ വിലയോട് തുല്യമായ വിലയാണ് നഷ്ടപരിഹാരത്തിന് നിർദേശിച്ചിട്ടുള്ളത്. ജയിനിലെ ഒരു ഉടമക്ക് ശിപാർശ ചെയ്ത 13,35,709 രൂപയാണ് കുറഞ്ഞ തുക. സമയപരിധി മൂലം ചൊവ്വാഴ്ച പരിഗണിക്കാനിരുന്ന 11 അപേക്ഷ ബുധനാഴ്ച ചേരുന്ന സമിതിയിലേക്ക് മാറ്റി. കെട്ടിടത്തി​ന്‍റെ വിൽപനക്കരാർ കൃത്യമായി ഹാജരാക്കാത്ത അപേക്ഷകൾ അടുത്ത തിങ്കളാഴ്ചയും പരിഗണിക്കും. ആകെയുള്ള 325 ഫ്ലാറ്റിലെ 239 ഉടമകളുടെ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് സമിതി അംഗങ്ങൾ അറിയിച്ചു.

ഫ്ലാറ്റുടമകളിൽനിന്ന് കൈപ്പറ്റിയ തുകയുടെ കൃത്യവിവരങ്ങൾ നൽകണമെന്ന് നിർമ്മാതാക്കൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും ജയിൻ ബിൽഡേഴ്സ് മാത്രമാണ് ഇക്കാര്യം കൃത്യമായി നടപ്പാക്കിയിട്ടുള്ളത്. മറ്റ്​ നിർമ്മാതാക്കൾക്ക് ഇതിനായി വീണ്ടും അവസരം നൽകി. ശനിയാഴ്ചക്കകം ഈ റിപ്പോർട്ട് സമിതിക്ക് സമർപ്പിക്കണം.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍