'ഉമ്മൻചാണ്ടിയെ അപമാനിച്ചു'; രാജ്മോഹൻ ഉണ്ണിത്താന് എതിരെ ഹൈക്കമാൻഡിന് പരാതി നൽകി എ, ഐ ഗ്രൂപ്പുകൾ

ഉമ്മൻചാണ്ടിയെ അപമാനിച്ചെന്ന് ആരോപിച്ച് രാജ്മോഹൻ ഉണ്ണിത്താനെതിരെ ഹൈക്കമാൻഡിന് പരാതി. എ, ഐ ഗ്രൂപ്പുകളാണ് ഹൈക്കമാൻഡിന് പരാതി നൽകിയത്. ഡിസിസി അദ്ധ്യക്ഷ പട്ടികക്കെതിരെ പ്രതികരിച്ച ഉമ്മൻചാണ്ടിയെ വിമർശിച്ച് ഉണ്ണിത്താൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 18 വർഷം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിക്കാത്ത ആരും നേതൃത്വത്തിലേക്ക് വന്നിട്ടില്ലെന്നായിരുന്നു. ഹൈക്കമാൻഡിനെ അനുസരിക്കാൻ പറ്റില്ലെങ്കിൽ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും വേറെ പാർട്ടി ഉണ്ടാക്കട്ടെയെന്നുമായിരുന്നു
ഉണ്ണിത്താന്‍റെ പരാമർശം.

ഇരുവരും തീരുമാനിച്ചിരുന്ന മേഖലയിലേക്ക് വേറെ ആളുകൾ വന്നപ്പോഴുള്ള അസഹിഷ്ണുതയാണ് ഇപ്പോൾ കാണുന്നത്. എ കെ ആന്‍റണി കാണിച്ച മാന്യത ഇരുവരും കാണിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡ് ആലോചിക്കേണ്ടത് കെപിസിസി പ്രസിഡന്റിനോടും പ്രതിപക്ഷ നേതാവിനോടുമാണ്. കീഴ്‌വഴക്കം അതാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു

ഹൈക്കമാൻഡ് പിന്തുണ കെപിസിസി നേതൃത്വത്തിന് അതേസമയം ഡിസിസി പുനഃസംഘടനയിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച ഉമ്മൻചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും പ്രതികരണങ്ങൾ കണ്ടില്ലെന്നു നടിക്കാനും ഇതേ കുറ്റം ചെയ്ത മറ്റു നേതാക്കൾക്കെതിരെ നടപടി എടുക്കാനുള്ള കെപിസിസിയുടെ നീക്കത്തിന് പിന്തുണ നൽകാനാണ് ഹൈക്കമാൻഡ് തീരുമാനം. കേരളത്തിലെ നേതൃത്വത്തിന് പ്രഖ്യാപിച്ച പൂർണ പിന്തുണ ഹൈക്കമാൻഡ് തുടരും. കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പ് പ്രവർത്തനത്തിന് തടയിടാനുള്ള സുവർണാവസരമായിട്ടാണ് ഹൈക്കമാൻഡ് പുതിയ സംഭവവികാസങ്ങളെ വിലയിരുത്തുന്നത്. മുതിർന്ന നേതാക്കളുടെയും ഗ്രൂപ്പുകളുടെയും വാദങ്ങൾക്ക് വഴങ്ങി കേരള നേതൃത്വത്തെ സമ്മർദ്ദത്തിലാഴ്‌ത്തില്ല എന്നാണ് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിരിക്കുന്നത്. ഈ ഉറപ്പ് ഭാവിയിലും തുടരും.

ദേശീയ നേതാക്കളായിട്ട് പോലും ഉമ്മൻ‌ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും പരിഭവത്തിനു ഹൈക്കമാൻഡ് ചെവി കൊടുക്കാതിരിക്കുന്നത് ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്. വാർത്താ ചാനലുകളിൽ പാർട്ടിയെ വിമർശിച്ച കെ പി അനിൽകുമാർ, ശിവദാസൻ നായർ എന്നിവർക്കെതിരെയുള്ള നടപടികളുമായി കെപിസിസിക്ക് മുന്നോട്ട് പോകാം. എഐസിസി അംഗമാണോ എന്നത് പോലും പരിഗണിക്കേണ്ട കാര്യമില്ല. ഹൈക്കമാന്‍ഡിന്‍റെ ഈ ഉറപ്പാണ് മുതിർന്ന നേതാക്കളെ വെല്ലുവിളിക്കാൻ കേരള നേതൃത്വത്തിന് ധൈര്യം നൽകുന്നത്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി