കാസറഗോഡ് നീലേശ്വരത്ത് സ്വന്തം പുരയിടത്തിലെ തെങ്ങില്‍ നിന്ന് തേങ്ങ പറിച്ചെടുക്കുന്നതിന് സിപിഎം പ്രവര്‍ത്തകര്‍ വയോധികയ്ക്ക് വിലക്കേര്‍പ്പെടുത്തിയതായി പരാതി. പാലായിലെ എംകെ രാധയാണ് ഇത് സംബന്ധിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയത്. ശനിയാഴ്ച തെങ്ങുകയറാനെത്തിയ തൊഴിലാളികളെ സിപിഎം തടഞ്ഞെന്നാണ് ആരോപണം.
കൂടാതെ സിപിഎം പ്രവര്‍ത്തകര്‍ കത്തി പിടിച്ചെടുത്തതായും പരാതിയില്‍ പറയുന്നു. എന്നാല്‍ പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണം. 2016 മുതല്‍ ഇത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. ഇതിനിടെ തൊഴിലാളികളുമായെത്തി തേങ്ങ പറിക്കാന്‍ ശ്രമിച്ചതോടെ സിപിഎം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
Read more
അതേസമയം രാധയുടെ പരാതി നിഷേധിച്ചിരിക്കുകയാണ് സിപിഎം. പാലിയിലെയും സമീപ പ്രദേശങ്ങളിലെയും തെങ്ങുകള്‍ കയറുന്നത് പ്രാദേശിക തെങ്ങുകയറ്റ തൊഴിലാളികളാണെന്നും പുറമേ നിന്ന് കൊണ്ടുവന്ന തൊഴിലാളികളെ നാട്ടിലെ തൊഴിലാളികള്‍ തടയുകയാണ് ചെയ്തതെന്നും പേരോള്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി പ്രതികരിച്ചു.