തേങ്ങ പറിച്ചെടുക്കാന്‍ സിപിഎം അനുവദിക്കുന്നില്ലെന്ന് പരാതി; ആരോപണം നിഷേധിച്ച് പാര്‍ട്ടി നേതൃത്വം

കാസറഗോഡ് നീലേശ്വരത്ത് സ്വന്തം പുരയിടത്തിലെ തെങ്ങില്‍ നിന്ന് തേങ്ങ പറിച്ചെടുക്കുന്നതിന് സിപിഎം പ്രവര്‍ത്തകര്‍ വയോധികയ്ക്ക് വിലക്കേര്‍പ്പെടുത്തിയതായി പരാതി. പാലായിലെ എംകെ രാധയാണ് ഇത് സംബന്ധിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയത്. ശനിയാഴ്ച തെങ്ങുകയറാനെത്തിയ തൊഴിലാളികളെ സിപിഎം തടഞ്ഞെന്നാണ് ആരോപണം.

കൂടാതെ സിപിഎം പ്രവര്‍ത്തകര്‍ കത്തി പിടിച്ചെടുത്തതായും പരാതിയില്‍ പറയുന്നു. എന്നാല്‍ പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണം. 2016 മുതല്‍ ഇത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. ഇതിനിടെ തൊഴിലാളികളുമായെത്തി തേങ്ങ പറിക്കാന്‍ ശ്രമിച്ചതോടെ സിപിഎം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

അതേസമയം രാധയുടെ പരാതി നിഷേധിച്ചിരിക്കുകയാണ് സിപിഎം. പാലിയിലെയും സമീപ പ്രദേശങ്ങളിലെയും തെങ്ങുകള്‍ കയറുന്നത് പ്രാദേശിക തെങ്ങുകയറ്റ തൊഴിലാളികളാണെന്നും പുറമേ നിന്ന് കൊണ്ടുവന്ന തൊഴിലാളികളെ നാട്ടിലെ തൊഴിലാളികള്‍ തടയുകയാണ് ചെയ്തതെന്നും പേരോള്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി പ്രതികരിച്ചു.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം