ഇടുക്കിയില്‍ 18 ലക്ഷം വീട്ടില്‍ കയറി കൊള്ളയടിച്ചെന്ന വീട്ടമ്മയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തി പൊലീസ്. തിങ്കളാഴ്ച പകല്‍ ഉച്ചയോടെ വീട്ടില്‍ അതിക്രമിച്ച് കയറി രണ്ടുപേര്‍ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം വീട്ടില്‍ നിന്ന് 18 ലക്ഷം രൂപ കവര്‍ന്നുവെന്നായിരുന്നു നെടുങ്കണ്ടം സ്വദേശിനിയായ വീട്ടമ്മയുടെ പരാതി.
പരാതി ലഭിച്ചതിന് പിന്നാലെ നെടുങ്കണ്ടം പൊലീസ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പിന്നാലെ പ്രദേശത്തെ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. വീട്ടമ്മ നടത്തിയിരുന്ന ഓണച്ചിട്ടിയില്‍ 156 പേര്‍ പണം നിക്ഷേപിച്ചിരുന്നു.
നിക്ഷേപകര്‍ക്ക് കൃത്യ സമയത്ത് പണം നല്‍കാന്‍ കഴിയാതെ വന്നതോടെ വീട്ടമ്മ മെനഞ്ഞ കഥയാണ് മോഷണം നടന്നെന്ന പരാതിയെന്ന് പൊലീസ് കണ്ടെത്തി. ഇതേ തുടര്‍ന്ന് വീട്ടമ്മയെ വിശദമായി ചോദ്യം ചെയ്തതോടെ പരാതി വ്യാജമാണെന്ന് വീട്ടമ്മ പൊലീസിന് മൊഴി നല്‍കി. സ്വയം ദേഹത്ത് മുളകുപൊടി വിതറിയതാണെന്നും വീട്ടമ്മ കുറ്റസമ്മതം നടത്തി.