പൊലീസ് ലിംഗ പരിശോധന ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ആലുവയില്‍ പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ലൈംഗിക അതിക്രമ പരാതി നല്‍കാനെത്തിയ ട്രാന്‍സ് ജെന്‍ഡറിനോട് വനിതാ പൊലീസ് ഉദ്യോഗസ്ഥ ലിംഗ പരിശോധന ആവശ്യപ്പെട്ടു എന്നാണ് ആരോപണം.
സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്യണം എന്ന ആവശ്യവുമായാണ് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ പ്രതിഷേധം നടത്തിയത്. മുദ്രാവാക്യം വിളികളുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ ഇവരെ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രദേശത്ത് രണ്ട് മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.
തുടര്‍ന്ന് ആലുവ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെ പ്രതിഷേധക്കാര്‍ മടങ്ങുകയായിരുന്നു.