'തലയോട്ടിയും തോളെല്ലും പൊട്ടി, സ്‌പൈനൽ കോർഡിലും ക്ഷതം'; കുട്ടി വീണ കാര്യം പറയാൻ മറന്നുപോയെന്ന് അങ്കണവാടി ജീവനക്കാര്‍! മൂന്ന് വയസുകാരിയുടെ നില ഗുരുതരം

അങ്കണവാടിയില്‍ മൂന്നു വയസുകാരി വീണ് പരിക്കേറ്റ കാര്യം വീട്ടുകാരെ ജീവനക്കാർ അറിയിച്ചില്ലെന്ന് പരാതി. ഉച്ചയ്ക്ക് നടന്ന സംഭവം കുട്ടിയുടെ നില വഷളായതിനെ തുടർന്ന് വീട്ടുകാർ അറിയുന്നത് രാത്രിയാണ്. കഴുത്തിന് പിന്നില്‍ ക്ഷതമേറ്റ തിരുവനന്തപുരം പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ വൈഗ എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. മാറനല്ലൂർ വാർഡിലെ പോലീസ് സ്റ്റേഷനു സമീപമുള്ള അങ്കണവാടിയിൽ വ്യാഴാഴ്ച ഉച്ചയോടുകൂടിയാണ് സംഭവം. കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നാണ് അങ്കണവാടി ജീവനക്കാര്‍ നല്‍കിയ മറുപടിയെന്ന് മാതാപിതാക്കൾ പറയുന്നു.

‘മകളുടെ കണ്ണിൽ ഒക്കെ ചെറിയ കുഴപ്പമുണ്ടായിരുന്നു. ഭക്ഷണം കൊടുത്തപ്പോൾ ഛർദിച്ചു. എന്താണ് കാര്യമെന്നു വിളിച്ചുചോദിച്ചപ്പോൾ കുട്ടി വീണ കാര്യം പറയാൻ മറന്നുപോയത്രെ. ഉച്ചയ്ക്ക് നടന്ന സംഭവം ഞങ്ങൾ അറിയുന്നത് രാത്രിയാണ്. തലയോട്ടി പൊട്ടിയിട്ടുണ്ട്, തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്, തോളെല്ല് പൊട്ടിയിട്ടുണ്ട്. സ്‌പൈനൽ കോർഡിലും ക്ഷതം ഏറ്റിട്ടുണ്ട്. ഒരു വാക്കെങ്കിലും വിളിച്ചു പറഞ്ഞുകൂടായിരുന്നോ അവർക്ക്?’ കുട്ടിയുടെ അച്ഛൻ ചോദിക്കുന്നു.

വൈകിട്ട് വീട്ടിലെത്തിയിട്ടും വൈഗ കരച്ചിൽ നിർത്താതെ തലയ്ക്കു വേദനയെടുക്കുന്നതായി അമ്മ സിന്ധുവിനോടു പറഞ്ഞു. തുടർന്ന് പരിശോധന നടത്തിയപ്പോൾ തലയിൽ ചെറിയ വീക്കം കാണപ്പെട്ടുവെന്നും മാതാപിതാക്കൾ പറഞ്ഞു. തുടർന്ന് എസ്എടി ആശുപത്രിയിൽ നടന്ന പരിശോധനയിൽ തലയോട്ടിക്കും, കഴുത്തിനും പൊട്ടലുള്ളതായി കണ്ടെത്തുകയായിരുന്നു.

Latest Stories

അവസാന 45 മിനിറ്റുകളിൽ കണ്ട കാഴ്ച്ച പേടിപ്പിക്കുന്നത്, അത് ഞങ്ങൾ പ്രതീക്ഷിക്കാത്ത കാര്യം, മത്സരത്തിനിടെ സ്റ്റീവ് സ്മിത്ത് പറഞ്ഞത് ഇങ്ങനെ

മുനമ്പത്ത് നിന്നും ആരെയും കുടിയിറക്കില്ല; ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; സമരക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

അഹങ്കാരം തലയ്ക്ക് പിടിച്ച രഞ്ജിത്ത് ഒടുവിലിനെ അടിച്ചു, അദ്ദേഹം കറങ്ങി നിലത്തുവീണു, ഹൃദയം തകര്‍ന്നു പോയി..; വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്

ഐപിഎൽ മെഗാ താരലേലത്തിന് മുൻപ് വമ്പൻ ട്വിസ്റ്റ്; കെ എൽ രാഹുൽ, ശ്രേയസ് അയ്യർ അങ്ങനെ ഒട്ടേറെ താരങ്ങളുടെ അവസ്ഥ ഇങ്ങനെ

നല്ല ബോറായിട്ടുണ്ട് അഭിനയം എന്ന് പറയും, ഒരു തരത്തിലും മറ്റെയാളെ പ്രോത്സാഹിപ്പിക്കില്ല, നസ്രിയയുമായി അടിയായിരുന്നു: ബേസില്‍ ജോസഫ്

'വീട്ടമ്മ വിളി, പെണ്‍ബുദ്ധി പിന്‍ബുദ്ധി പ്രയോഗങ്ങൾ, 'ഒളിച്ചോട്ട' വാർത്തകളിലെ സ്ത്രീ വിരുദ്ധത, ലൈംഗിക ചുവയുള്ള തലക്കെട്ടുകള്‍'; മാധ്യമ ഭാഷയിൽ മാറ്റം അനിവാര്യമെന്ന് വനിതാ കമ്മീഷന്‍

'പർവതത്തിൻ്റെ സംരക്ഷകർ' മുതൽ 'പച്ചകുത്തിയ വൈദ്യന്മാർ' വരെ; ഇന്ത്യയിലെ അപൂർവ ഗോത്രങ്ങൾ

'സരിൻ തിളങ്ങുന്ന നക്ഷത്രം, പാർട്ടി വളർത്തും'; പാലക്കാട്ടേത് വഴിവിട്ടജയമാണെന്ന് എകെ ബാലന്‍

80 കോടി മുടക്കിയ സീരിസ് വേണ്ട, 'ബാഹുബലി' സീരിസ് ഉപേക്ഷിച്ച് നെറ്റ്ഫ്‌ളിക്‌സ്; വെളിപ്പെടുത്തി താരം

മുംബൈ ഇന്ത്യൻസ് ഉടമ ആക്കേണ്ടിയിരുന്നത് ഷാരൂഖ് ഖാനായിരുന്നു, അത് നടക്കാതെ പോയത് ആ ഒറ്റ കാരണം കൊണ്ട് : ലളിത് മോദി