'ഫൂട്ട് റെസ്‌റ്റില്ല ഹാൻഡ് റെസ്‌റ്റില്ല, സീറ്റിൽ പുഷ്‌ബാക് സ്വകാര്യവുമില്ല'; പുതിയ ജനശതാബ്ദിയിലെ കോച്ചുകൾ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്ന് പരാതി

പുതിയ തിരുവനന്തപുരം- കണ്ണൂർ ജനശതാബ്‌ദി ട്രെയിനിലെ സെക്കൻഡ് ക്ലാസ് ചെയർകാർ കോച്ചുകളെ കുറിച്ച് പരാതി. സെക്കൻഡ് ക്ലാസ് ചെയർകാർ കോച്ചുകളിലെ സീറ്റുകൾ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്നാണ് പരാതി. ഫൂട്ട് റെസ്‌റ്റും ഹാൻഡ് റെസ്‌റ്റും ഇല്ലെന്നും സീറ്റുകൾ പുഷ്‌ബാക് സ്വകാര്യം ഇല്ലാത്തതിനാണെന്നും യാത്രക്കാർ പരാതിപ്പെടുന്നു. മുൻപ് ജനശതാബ്ദി സെക്കൻഡ് ക്ലാസ് കോച്ചുകളിൽ ഈ സൗകര്യങ്ങൾ എല്ലാം ഉണ്ടായിരുന്നു.

ജനശതാബ്ദിക്കുള്ള സ്പെഷൽ കോച്ചുകൾ റെയിൽവേ ഇപ്പോൾ നിർമിക്കുന്നില്ല എന്നാണ് അധികൃതർ പറയുന്നത്. കാലപ്പഴക്കം ചെന്നവ മാറ്റുമ്പോൾ പകരം സെക്കൻഡ് ക്ലാസ് കോച്ചുകളാണു നൽകുന്നത്. മെയിൽ, എക്‌‌സ്പ്രസ് ട്രെയിനുകൾക്കും ഇതേ കോച്ചുകളാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.

റെയിൽവേ ബോർഡ് കോച്ച് ഫാക്‌ടറികൾക്ക് നിർദേശം നൽകിയാൽ മാത്രമേ പ്രത്യേക ജനശതാബ്ദി കോച്ചുകൾ നിർമിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഏതാനും വർഷങ്ങളായി കോച്ച് ഫാക്‌ടറികൾ വന്ദേഭാരത് ട്രെയിനുകളുടെ നിർമാണത്തിൽ പൂർണമായും ശ്രദ്ധകേന്ദ്രീകരിച്ചതിനാൽ മെമുവിന് ഉൾപ്പെടെയുള്ള കോച്ചുകളുടെ നിർമാണം കുറഞ്ഞതായാണ് വിമർശനം.

Latest Stories

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

കല്യാണി പ്രിയദർശൻ വിവാഹിതയായി!!! വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍

റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടി 48-ാം വയസ്സിൽ ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു

നമ്മുടെ ഇൻഡസ്ട്രി കുറച്ച് കൂടി പ്രൊഫഷണൽ ആകണം; പല തവണ ശമ്പളം കിട്ടാതെ ഇരുന്നിട്ടുണ്ട്: പ്രശാന്ത് അലക്സാണ്ടർ

മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം; ബോംബെ ഹൈക്കോടതി