കേരളത്തിൽ നിന്ന് എത്തുന്നവർക്ക് ഏഴ് ദിവസം നിർബന്ധിത ക്വാറന്റൈൻ; നിയന്ത്രണം കർശനമാക്കി കർണാടക

കേരളത്തിൽ നിന്നും എത്തുന്നവർക്ക് കർണാടകയിൽ നിർന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തുന്നു. ഏഴ് ദിവസം നിർ‍ബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തി കർണാടക സർക്കാർ ഉത്തരവിറക്കി.

ക്വാറന്റൈൻ കഴിയുന്ന എട്ടാമത്തെ ദിവസം നടത്തുന്ന കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാൽ മാത്രമേ പുറത്തിറങ്ങാൻ അനുവദിക്കൂ.

കേരളത്തിൽ നിന്ന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവരാണെങ്കിൽ ക്വാറന്റൈനിൽ കഴിയേണ്ടിവരും. രണ്ട് ഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല.

വിമാനത്താവളങ്ങളിലും റെയിൽവേസ്റ്റേഷനിവും ഇതിനായി പ്രത്യേക ക‍ർമ്മസമിതിയെ നിയോഗിക്കുമെന്നാണ് കർണ്ണാടക സർക്കാരിന്റെ അറിയിപ്പ്.

കേരളത്തിലെ ഉയർന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കാരണം .കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും നിയന്ത്രണങ്ങൾ തുടരും.

Read more

അതേസമയം രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർടിപിസിആർ പരിശോധന വേണ്ടെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാർഗനിർദ്ദേശം. ഇതിന് വിരുദ്ധമായാണ് കർണാടകത്തിന്റെ ഉത്തരവ്.