സ്‌കൂള്‍ യൂണിഫോം ധരിച്ചിട്ടില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കണം; നിഷേധിച്ചാല്‍ ബസുകള്‍ക്കെതിരെ നടപടിയെന്ന് സര്‍ക്കാര്‍

യൂണിഫോം ധരിച്ചിട്ടില്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസുകളില്‍ അര്‍ഹമായ കണ്‍സഷന്‍ ടിക്കറ്റ് നല്‍കണമെന്ന് ഉത്തരവ്. കണ്‍സഷന്‍ ലഭ്യമാക്കാത്ത ബസുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ റിലീസില്‍ വ്യക്തമാക്കി.

നേരത്തെ, യൂണിഫോം ധരിച്ചില്ലെങ്കിലും തിരിച്ചറിയല്‍കാര്‍ഡ് കൈവശമുള്ള വിദ്യാര്‍ഥികള്‍ക്കെല്ലാം സ്വകാര്യബസുകളില്‍ സൗജന്യനിരക്കില്‍ യാത്ര ചെയ്യാമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. ഇതിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഗതാഗതകമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടിമാലി എസ്.എന്‍.ഡി.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ രാഹുല്‍ ഗിരീഷും അനഘ സജിയും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കമ്മിഷന്‍ അംഗം റെനി ആന്റണിയുടെ ഉത്തരവ്. ഏപ്രില്‍ 23-ന് പരീക്ഷ കഴിഞ്ഞുമടങ്ങിയ വിദ്യാര്‍ഥികള്‍ക്ക്, അടിമാലി-നെടുങ്കണ്ടം റൂട്ടിലോടുന്ന സെന്റ് മേരീസ് ബസിലെ കണ്ടക്ടര്‍ കണ്‍സെഷന്‍ നിഷേധിച്ചു. അവര്‍ യൂണിഫോം ധരിച്ചിട്ടില്ലെന്നാണ് കാരണം പറഞ്ഞത്.

വിദ്യാര്‍ഥികള്‍ കമ്മിഷന് നല്കിയ പരാതിയെത്തുടര്‍ന്ന് ബസ് ഉടമയെയും കണ്ടക്ടറെയും ഇടുക്കി ആര്‍.ടി.ഒ. ഓഫീസില്‍ വിളിച്ചുവരുത്തി തെളിവെടുത്തു. കണ്ടക്ടറുടെ ലൈസന്‍സ് 2021 നവംബര്‍ 28-ന് അവസാനിച്ചതായി പരിശോധനയില്‍ കണ്ടെത്തി. ഇവരെ താക്കീതു ചെയ്തതിനുപുറമേ 2000 രൂപ പിഴയുമീടാക്കിയെന്ന് ബാലാവകാശകമ്മിഷനെ ഗതാഗതകമ്മിഷണര്‍ അറിയിച്ചു. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ബസ് ജീവനക്കാര്‍ ഉറപ്പുനല്കുകയും ചെയ്തിരുന്നു.

Latest Stories

'ഞങ്ങൾ ഒന്നിക്കുന്നു... വിധിയെ തടുക്കാൻ ആർക്കും കഴിയില്ല'; അനശ്വരക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സിജു സണ്ണി

വഖഫ് ഭൂമി വിഷയത്തില്‍ ഇടതു, വലതു മുന്നണികള്‍ക്ക് വീഴ്ച്ച പറ്റി; മുനമ്പം ബിജെപി മുതലെടുക്കുകയാണെന്ന് ആരോപിച്ച് തലയൂരുന്നുവെന്ന് തലശേരി ആര്‍ച്ച്ബിഷപ് ജോസഫ് പാംപ്ലാനി

കുറുവാപ്പേടിയില്‍ അല്‍പ്പം ആശ്വാസം; മണ്ണഞ്ചേരിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയത് സന്തോഷ് ശെല്‍വം തന്നെയെന്ന് പൊലീസ്

പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണം; സമാധാനം പുനസ്ഥാപിക്കാൻ മുൻകൈ എടുക്കണം: രാഹുൽ ഗാന്ധി

'അങ്ങനൊരു നിയമമില്ല'; ഗൗതം ഗംഭീറിനെ ഒതുക്കാന്‍ ഓസീസ് താരങ്ങള്‍ക്കൊപ്പം കൂടി വോണ്‍

'നിങ്ങൾക്ക് നാണമില്ലേ, നിങ്ങളുടെ കൺമുന്നിൽ ഇതൊക്കെ നടന്നിട്ടും....'; നയൻതാരയുടെ ബന്ധമറിഞ്ഞ് ധനുഷ് വിളിച്ചിരുന്നു; തുറന്ന് പറഞ്ഞ് രാധിക

ശുഭ്മാന്‍ ഗില്ലിന് പരിക്ക്: പകരക്കാരനായി രണ്ട് പേരെ പരിഗണിക്കുന്നു, ആവേശത്തില്‍ മലയാളി ഫാന്‍സ്

ധനുഷ് ഏകാധിപതിയോ? ശിവകാര്‍ത്തികേയൻ അന്നേ പറഞ്ഞു; വീണ്ടും ചര്‍ച്ചയായി പഴയ വീഡിയോ

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണം: രാഹുല്‍ ഗാന്ധിയുടെ ബാഗുകളും ഹെലികോപ്ടറും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അവന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പെര്‍ത്ത് ടെസ്റ്റില്‍ കളിച്ചേനെ: സൗരവ് ഗാംഗുലി