കണ്‍സഷന്‍ ഔദാര്യമല്ല, വിദ്യാര്‍ത്ഥി സമൂഹത്തെ വെല്ലുവിളിക്കുന്ന പ്രസ്താവന മന്ത്രി പിന്‍വലക്കണം: കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ്

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഔദാര്യമല്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. കണ്‍സഷന്‍ കൊടുത്ത് ബസ്സുകളില്‍ യാത്ര ചെയ്യുന്നത് വിദ്യാര്‍ഥികള്‍ക്ക് തന്നെ അപമാനമാണ് എന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നും അഭിജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രണ്ട് രൂപ കണ്‍സെഷന്‍ തുകയായി നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നാണക്കേടാണ്. അഞ്ച് രൂപ കൊടുത്താല്‍ വിദ്യാര്‍ത്ഥികള്‍ ബാക്കി വാങ്ങാറില്ല എന്നുമാണ് മന്ത്രി പറഞ്ഞത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വിര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം:

വിദ്യാര്‍ത്ഥി കണ്‍സഷന്‍ കൊടുത്ത് ബസ്സുകളില്‍ യാത്ര ചെയ്യുന്നത് വിദ്യാര്‍ഥികള്‍ക്ക് തന്നെ അപമാനമാണ് എന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്. പ്രസ്താവന പിന്‍വലിക്കാന്‍ മന്ത്രി തയ്യാറാകണം. മന്ത്രി മാളികയില്‍ താമസിക്കുന്ന ആന്റണി രാജു പാവപ്പെട്ടവനെ മറന്ന്, അധികാരം കയ്യിലുണ്ടെന്ന അഹങ്കാരത്തില്‍ വിദ്യാര്‍ത്ഥിസമൂഹത്തെയും ,പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് തയ്യാറാകുന്നതെങ്കില്‍ അത്തരം നടപടികളെ പ്രതിരോധിക്കാനും, തിരുത്തിക്കാനും കെ.എസ്.യു മുന്നിലുണ്ടാകും.
‘വിദ്യാര്‍ത്ഥി കണ്‍സഷന്‍ ഔദാര്യമല്ല, വിദ്യാര്‍ത്ഥികളുടെ അവകാശമാണ് അത് നേടിയെടുത്തത് കെ.എസ്.യുവാണ്’

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍