'കൺസെഷൻ കാർഡുള്ളവർക്ക് മാത്രം ഇളവ്, യൂണിഫോം എന്നത് മാനദണ്ഡമല്ല'; സ്വകാര്യ ബസ്സുടമകൾ

സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് കൺസെഷൻ വേണമെങ്കിൽ കാർഡ് നിർബന്ധമാണെന്ന് വ്യക്തമാക്കി സ്വകാര്യ ബസ്സുടമകൾ. കൺസഷൻ കാർഡുള്ളവർക്ക് മാത്രമേ ഇനി ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുകയുള്ളൂ എന്ന് ബസ്സുടമകൾ വ്യക്തമാക്കി. സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപ്രകാരം മാത്രമായിരിക്കും കൺസെഷൻ അനുവദിക്കുകയെന്നും ബസ്സുടമകൾ അറിയിച്ചു.

കൺസഷൻ നേടാൻ യൂണിഫോം എന്നത് ഒരു മാനദണ്ഡമല്ലെന്നും ബസ്സുടമകൾ അറിയിച്ചു. കൺസെഷൻ്റെ പേരിൽ വിദ്യാർത്ഥികൾ ബസ് ജീവനക്കാരെ ആക്രമിക്കുന്നത് തുടർച്ചയായതോടെയാണ് തീരുമാനമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു. സംഘർഷം ഭയന്ന് ജീവനക്കാർ ജോലിക്കെത്തുന്നില്ലെന്നും ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കി.

അതേസമയം ഇനിയും ബസ് ജീവനക്കാരെ ആക്രമിക്കുന്നത് തുടർന്നാൽ വിദ്യാർത്ഥികൾക്ക് നൽകുന്ന കൺസെഷൻ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് കടക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു. ഈ തീരുമാനം ഉടൻ സർക്കാർ, മോട്ടോർ വാഹന വകുപ്പ് എന്നിവരെ അറിയിക്കുമെന്നും ഓർഗനൈസേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് വിദ്യാർത്ഥിനിക്ക് കണ്‍സെഷൻ നൽകാത്തതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനമുണ്ടായത്. വിദ്യാർത്ഥിനിയുടെ നേതൃത്വത്തിലാണ് കണ്ടക്ടർക്ക് മർദ്ദനം ഏറ്റത്. മാളിയക്കടവ്-കോട്ടയം റൂട്ടിലോടുന്ന ബസിലെ കണ്ടക്‌ടറായ പ്രദീപിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.

സ്വകാര്യ ബസില്‍ കയറിയ വിദ്യാര്‍ത്ഥിനിക്ക് എസ്‍ടി നല്‍കാത്തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് കണ്ടക്ടർക്ക് മർദ്ദനമേറ്റത്. കണ്ടക്ടറെ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ബസ് ജീവനക്കാരും പെൺകുട്ടിയും പരാതി നൽകിയിരുന്നു. വ്യാഴാഴ്‌ച വൈകീട്ടോടെയാണ് സംഭവം. കണ്ടക്ട‌റെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

യൂണിഫോം, ഐഡികാർഡ്, കൺസെഷൻ കാർഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാർത്ഥിനി എസ്ടി ആവശ്യപ്പെട്ടുവെന്ന് കണ്ടക്‌ടർ പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. പിന്നീട് പെൺകുട്ടി സുഹൃത്തുക്കളുമായി വന്ന് കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു. കണ്‍സെഷൻ ലഭിക്കാത്തതിനെ തുടര്‍ന്ന് പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്നാണ് കണ്ടക്ടറെ മർദ്ദിച്ചതെന്നാണ് പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെയും കണ്ടക്ടറുടെയും പരാതിയിൽ ചിങ്ങവനം പൊലീസ് കേസെടുത്തിരുന്നു.

Latest Stories

'മുഖ്യമന്ത്രി കൈകൾ ഉയർത്തി പറഞ്ഞതാണ് ഈ കൈകൾ ശുദ്ധമാണെന്ന്, എത്ര ഇരുമ്പാണി അടിച്ച് കയറ്റിയാലും പിണറായി വിജയന്റെ ശരീരത്തിൽ കയറില്ല'; മന്ത്രി സജി ചെറിയാൻ

പൃഥ്വിരാജിന്റെ സംഘവിരുദ്ധ മാര്‍ക്കറ്റിങ് തന്ത്രമാണിത്, എന്നാല്‍ ഇത് ബിജെപിക്ക് വോട്ട് കൂട്ടും.. എങ്ങനെ ലാഭം കൊയ്യണമെന്ന് സംവിധായകന് അറിയാം: അഖില്‍ മാരാര്‍

ഐസിഎൽ ഫിൻേകാർപ് ഞായറാഴ്ച തുറന്നു പ്രവർത്തിക്കും

'കുഴൽനാടന്റെ ഉണ്ടയില്ലാത്ത വെടി ഹൈക്കോടതി തന്നെ തള്ളി, മഴവിൽ സഖ്യത്തിൻ്റെ ഒരു ആരോപണം കൂടി തകർന്ന് തരിപ്പണമായി'; എം വി ഗോവിന്ദൻ

IPL 2025: സീനിയേർസിനെ ബഹുമാനിക്കാൻ പഠിക്കെടാ ചെറുക്കാ, തിലകിന് കലക്കൻ മറുപടി നൽകി മുഹമ്മദ് സിറാജ്; വീഡിയോ കാണാം

2026 ലോകകപ്പിന് യോഗ്യത നേടി ഇറാൻ; പക്ഷേ ട്രംപിന്റെ ഉത്തരവ് പ്രകാരം യുഎസ് വിസ നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാം

'സിനിമ കണ്ടില്ല, അതൊരു കലയാണ്, ആസ്വദിക്കുക'; എമ്പുരാൻ വിമർശനങ്ങൾക്കിടെ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ

ഹമാസ് വക്താവ് അബ്ദുള്‍ ലത്തീഫിനെ ഇസ്രയേല്‍ വധിച്ചു; 59 ബന്ദികളെയും വിട്ടയക്കുംവരെ ഗാസയിലടക്കം കടന്നാക്രമണം തുടരുമെന്ന് സൈന്യം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക മെയ്‌ 5 ന് സമർപ്പിക്കാൻ നിർദേശം

ആശമാരുടെ സമരത്തിൽ ഒരു ദിവസം പങ്കെടുത്തതിന് ഒരു മാസത്തെ ഓണറേറിയം തടഞ്ഞു; പരാതി നൽകി 146 ആശാവർക്കർമാർ