എല്ലാ മതങ്ങളുടെയും ആഘോഷങ്ങള്‍ സ്‌കൂളുകളില്‍ നടത്തുന്നതിനോട് അനുകൂല നിലപാടെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജോര്‍ജ് കുര്യന്‍. പാലക്കാട് ക്രിസ്തുമസ് കരാളുമായി ബന്ധപ്പെട്ട് സ്‌കൂളിലുണ്ടായ വിഷയത്തില്‍ അപലപിക്കുന്നതായും ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ സ്വാഗതം ചെയുന്നു. നബിദിനം സ്‌കൂളുകളില്‍ ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും അനുവദിക്കണം. അക്രമ സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരാള്‍ നടത്തുന്നത് സ്വാഗതാര്‍ഹമാണെന്നും ജോര്‍ജ് കുര്യന്‍ അഭിപ്രായപ്പെട്ടു.
Read more
കരാളിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. 2019ല്‍ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ബിഷപ് ഹൗസ് ആക്രമിച്ചു. അതിന് പരിഹാരമായി അവര്‍ കരാള്‍ നടത്തട്ടെ. എല്ലാ മതങ്ങളുടെയും ആഘോഷം സ്‌കൂളുകളില്‍ നടത്തുന്നതിനോട് അനുകൂല നിലപാടാണെന്നും മന്ത്രി അറിയിച്ചു.