പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തിയതോടെപാലക്കാട് യുഡിഎഫ് ക്യാമ്പിൽ കോൺഗ്രസ് ആഘോഷം തുടങ്ങി. ട്രോളി ബാ​ഗുമായാണ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നത്. ബാ​ഗ് തലയിലേറ്റിയും വലിച്ചും ആണ് പ്രവർത്തകർ ആഘോഷിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലും രാഹുലിന്റെ വിജയാഘോഷം ആരംഭിച്ചിട്ടുണ്ട്. വിടി ബൽറാം രാഹുൽ മാങ്കൂട്ടത്തിലിന് ആശംസ നേർന്നു. ഫേസ്ബുക്കിലെഴുതി പോസ്റ്റിൽ രാഹുലും ഷാഫി പറമ്പിൽ എംപിയുമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്. ഷാഫിയും രാഹുലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്.

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാ​ഗിൽ പണം കടത്തിയെന്ന ആരോപണത്തിൽ റെയ്ഡ് നടന്നത് വിവാദമായിരുന്നു. കോൺ​ഗ്രസ് നേതാക്കളുടെ മുറിയിലുൾപ്പെടെ അർധരാത്രിയിൽ നടത്തിയ റെയ്ഡിൽ ഒന്നു കണ്ടെത്താനായിരുന്നില്ല. പിന്നീട് നീല ട്രോളി ബാ​ഗുമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട രാഹുൽ തൻ്റെ വസ്ത്രങ്ങളാണ് ബാ​ഗിലുണ്ടായിരുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പ്രതീകമായി പ്രഹസ രൂപേണെയാണ്‌ ട്രോളി ബാഗ് വിജയത്തിലും കോൺഗ്രസ് ഉപയോഗിക്കുന്നത്.

Latest Stories

ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം; മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു; മുന്‍പ്രധാനമന്ത്രിക്ക് ആദരാഞ്ജലിയുമായി മുഖ്യമന്ത്രി പിണറായി

'രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും'; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

'ചരിത്രത്തിനു മുമ്പേ നടന്നയാൾ, ദൃഢചിത്തനായ രാഷ്ട്രനേതാവ്'; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ശശി തരൂർ

ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം