അറ്റകുറ്റപ്പണിയ്ക്ക് മുന്‍കൂറായി പണം നല്‍കിയില്ല; പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിന് ജാമ്യം

തിരുവനന്തപുരത്ത് പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ജാമ്യം. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ ശ്രീകണ്ഠനാണ് ജാമ്യം ലഭിച്ചത്.

നെടുമങ്ങാട് സ്‌പെഷ്യല്‍ കോടതിയാണ് കേസില്‍ ശ്രീകണ്ഠന് ജാമ്യം അനുവദിച്ചത്. പഞ്ചായത്ത് സെക്രട്ടറി എല്‍ സിന്ധുവാണ് പ്രതിയ്‌ക്കെതിരെ പരാതി നല്‍കിയത്. ആര്യനാട് പൊലീസ് ആയിരുന്നു പരാതിയില്‍ നടപടി സ്വീകരിച്ചത്. പഞ്ചായത്തിന് കീഴിലുള്ള പൊതുശ്മശാനത്തിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് പിന്നീട് പരാതിയ്ക്ക് കാരണമായ സംഭവങ്ങളിലേക്ക് നയിച്ചത്.

അറ്റകുറ്റപ്പണിയ്ക്ക് മുന്‍കൂറായി പണം വേണമെന്ന് ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വിസമ്മതിച്ചതോടെയാണ് ക്യാബിനില്‍ കയറിവന്ന് അടിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയത്.

Latest Stories

ഇതിഹാസ ശബ്ദം കൊണ്ട് അനുഗൃഹീതമായ ജീവിതം; ഗാനങ്ങള്‍ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പര്‍ശിക്കും; ഭാവഗായകന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘർഷം; വിശ്വാസികൾ ഏറ്റുമുട്ടി

'ഭർത്താവ് ഇല്ലാത്തപ്പോൾ എന്‍റെ വാതിലില്‍ മുട്ടിയവനാണ് അവൻ, അയാളെ ഇങ്ങനെ കാണുന്നതിൽ സന്തോഷമുണ്ട്'; വിശാലിനെതിരെ സുചിത്ര

വീഴുന്ന വീഡിയോ കണ്ട് ഉമ തോമസ് ഞെട്ടി; വാക്കറിന്റെ സഹായത്തോടെ 15 അടി നടന്നു; ആരോഗ്യനിലയില്‍ പുരോഗതി; എംഎല്‍എയെ റൂമിലേക്ക് മാറ്റിയെന്ന് ഡോക്ടര്‍മാര്‍

കോഹ്‌ലിയും രോഹിതും ഒന്നും അല്ല അയാളാണ് ഇന്ത്യൻ ടീമിലെ കുഴപ്പങ്ങൾക്ക് കാരണം , അവനെ ഒന്ന് ഇറക്കി വിട്ടാൽ ഇന്ത്യൻ ടീം രക്ഷപെടും; തുറന്നടിച്ച് മനോജ് തിവാരി

അവന്റെ പ്രതിരോധ മികവ് അസാധ്യം, അതിന്റെ വാലിൽകെട്ടാൻ യോഗ്യത ഉള്ള ഒരു താരം പോലുമില്ല: രവിചന്ദ്രൻ അശ്വിൻ

ലോസ് ആഞ്ചലസ് നഗരാതിര്‍ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ; ഹോളിവുഡിനും ഭീഷണി; 1400 അഗ്‌നിശമനസേനാംഗങ്ങളെ ഇറക്കിയിട്ടും രക്ഷയില്ല; മഹാ ദുരന്തമായി പ്രഖ്യാപിച്ച് ബൈഡന്‍

'ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെയായിരുന്നു, അനിയനെപ്പോലെ എന്നെ ചേർത്തുപിടിച്ചു'; അനുശോചനം അറിയിച്ച് മോഹൻലാൽ

യുവിയുടെ ശ്വാസകോശത്തിൻ്റെ ശേഷി കുറവാണെന്ന് ആ താരം പറഞ്ഞു, ടീമിൽ നിന്ന് പുറത്താക്കിയത് അവൻ: റോബിൻ ഉത്തപ്പ

ഭാവഗായകന് വിടനൽകാൻ കേരളം; പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലും പൊതുദർശനം