നാണംകെട്ടവളെന്ന് അധിക്ഷേപം,കരഞ്ഞത് ഗ്ലിസറിൻ തേച്ച്, കഴുതക്കണ്ണീരെന്ന് തിരുവഞ്ചൂർ; വന്ദനയുടെ കൊലപാതകം; മന്ത്രി വീണാ ജോർജിന് എതിരെ കോൺഗ്രസ് നേതാക്കൾ

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധം അറിയിച്ച് കോൺഗ്രസ് നേതാക്കൾ. ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമാണ് നേതാക്കൾ നടത്തിയത്. ഗ്ലീസറിൻ തേച്ചാണ് മന്ത്രി വീണ ജോർജ് വന്ദനയുടെ മൃതദേഹത്തിനരികിൽ കരഞ്ഞതെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു.മന്ത്രിയുടേത് കഴുതക്കണ്ണീരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേ സമയം മന്ത്രിയെ നാണംകെട്ടവൾ എന്നാണ് കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് അധിക്ഷേപിച്ചത്. ഡിസിസിയുടെ എസ് പി ഓഫീസ് മാർച്ചിലാണ് മന്ത്രിയെ നാണം കെട്ടവൾ എന്ന് നാട്ടകം സുരേഷ് വിശേഷിപ്പിച്ചത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ചികിത്സയ്ക്കായി പൊലീസ് കൊണ്ടുവന്ന ആൾ ഡോ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. അധ്യാപകനായ സന്ദീപ് ആണ് പ്രതി. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.