കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ പോസ്റ്റർ ഒട്ടിച്ച കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റതായി പരാതി. കൃഷ്ണപുരം സ്വദേശികളായ നൗഷാദ്, ഷൈൻ എന്നിവർക്ക് മർദനമേറ്റതായാണ് റിപ്പോർട്ട്.
ഇന്നലെ അർധരാത്രിയോടെ വീടിന് സമീപം പോസ്റ്റർ പതിക്കുകയായിരുന്ന നൗഷാദിനേയും ഷൈനിനേയും ബൈക്കിലെത്തിയ അക്രമികൾ മർദിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ നൗഷാദിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമത്തിനു പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. പരിക്കേറ്റവരെ സ്ഥാനാർത്ഥി അരിത ബാബു ആശുപത്രിയിലെത്തി സന്ദർശിച്ചു.