വീണ്ടും മൈക്ക് പിണങ്ങി, ഒഴിവാക്കി മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം

കണക്ഷൻ തകരാറിലായതിനെതുടർന്ന് മൈക്ക് ഒഴിവാക്കി വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അടൂരിലെ വൈറ്റ് പോര്‍ട്ടിക്കോ ഹോട്ടലിലായിരുന്നു വാർത്താസമ്മേളനം. സമ്മേളനം തുടങ്ങി എട്ടാം മിനിറ്റിൽത്തന്നെ മൈക്ക് കണക്ഷൻ തകരാറിലായി. ജീവനക്കാർ നന്നാക്കാൻ ശ്രമിച്ചെങ്കിലും ശരിയാവാതെ വന്നതോടെയാണ് മുഖ്യമന്ത്രിയുടെ നടപടി.

വാർത്താസമ്മേളനത്തിൻ്റെ തുടക്കം മുതൽ സ്പീക്കറിൽ പ്രശ്നമുണ്ടായിരുന്നു. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ ഒപ്പം കണക്ഷന്‍ തകരാര്‍ മൂലമുള്ള അപശബ്ദവും കയറിവന്നു. അധികൃതര്‍ നന്നാക്കാന്‍ നോക്കിയെങ്കിലും ശരിയായില്ല. തുടര്‍ന്ന് മുഖ്യമന്ത്രിതന്നെ മൈക്ക് ഓഫ് ചെയ്ത് പത്രസമ്മേളനം തുടരുകയായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം കോട്ടയത്തും മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞു വീണിരുന്നു. എൽഡിഎഫ് സ്‌ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ തലയോലപ്പറമ്പ് പള്ളിക്കവലയിൽ നടക്കുന്നതിനിടെയായിരുന്നു സംഭവം.

പ്രസംഗത്തിനിടെ മൈക്ക് അപസ്വരമുണ്ടാക്കി. തുടർന്ന് മൈക്ക് മുഖത്തോട് അടുപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതിനിടെ സ്‌റ്റാൻഡ് ഒടിഞ്ഞു വീഴുകയായിരുന്നു. പ്രസംഗ പീഠത്തിലെ സ്റ്റാൻഡിൽ മൈക്ക് ഉറപ്പിച്ച ശേഷം മുഖ്യമന്ത്രി പ്രസംഗം തുടരുന്നതിനിടെ ആംപ്ലിഫയറിൽനിന്ന് വീണ്ടും പുകയും കരിഞ്ഞ മണവും ഉയർന്നു. 2 തവണയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടത്.

Latest Stories

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ