പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനം പിന്‍വലിച്ചാല്‍ അത് ബലാത്സംഗമല്ല: ഹൈക്കോടതി

ഉഭയകക്ഷി സമ്മതമുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല എന്ന് ഹൈക്കോടതി. വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാല്‍ മാത്രമേ ബലാത്സംഗക്കുറ്റത്തിന് കേസെടുക്കാന്‍ സാധിക്കുകയുള്ളു.

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം വിവാഹ വാഗ്ദാനം പിന്‍വലിച്ചാല്‍ അത് ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനം നല്‍കി തന്നെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് കൊല്ലം പുനലൂര്‍ സ്വദേശിയായ യുവാവിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിവാഹിതയായ പരാതിക്കാരിയും യുവാവും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. ഭര്‍ത്താവുമായി നിയമപരമായി വേര്‍പിരിയാതെ അകന്ന് താമസിച്ച് വരികയായിരുന്നു പരാതിക്കാരി.

യുവാവുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും എന്നാല്‍ പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയെന്നും ചൂണ്ടിക്കാട്ടിയാണ് പുനലൂര്‍ പൊലീസിന് പരാതി നല്‍കിയത്. കഴിഞ്ഞ ജൂണില്‍ സമാനമായ മറ്റൊരു കേസിലും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു.

Latest Stories

"കുറെ നാളത്തെ ആ കലിപ്പ് അങ്ങനെ തീർന്നു"; ലിവർപൂൾ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

സ്വർണ്ണക്കടത്ത് കേസ്; ബാലഭാസ്കറിന്റെ ഡ്രൈവർ അറസ്റ്റിൽ

"ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചെയ്യുന്നത് ശരിയല്ല": ഹാരി കെയ്ൻ

ഷവര്‍മ്മ വില്‍ക്കുന്ന ഹോട്ടലുകളില്‍ കര്‍ശന പരിശോധന നടത്തണം; ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവ ലൈസന്‍സ് റദ്ദാക്കി അടച്ചുപൂട്ടിക്കണം; ഉത്തരവുമായി ഹൈക്കോടതി

തുടർച്ചയായി രണ്ടാം തവണയും വിജയിക്കുന്ന ഏക നേതാവ്; പതിനാലാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ ഹേമന്ത് സോറൻ, പുതിയ മന്ത്രിസഭ അധികാരമേറ്റു

നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസുകളിൽ റെയ്‌ഡ്; പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു

"ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ ഏറ്റവും മികച്ച താരമാണ് സൗദി ലീഗിലേക്ക് വരാൻ പോകുന്നത്"; മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ഐടിഐകളിൽ രണ്ട് ദിവസത്തെ ആർത്തവ അവധി; ശനിയാഴ്ച അവധി ദിവസമാക്കി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

ഗവര്‍ണറുടെ നടപടി നിയമവിരുദ്ധം; ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനം ചാന്‍സിലറുടെ പ്രീതി അനുസരിച്ച്; പൊട്ടിത്തെറിച്ച് മന്ത്രി ആര്‍ ബിന്ദു