500 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരന് രണ്ട് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും

വാഹന ഉടമയില്‍ നിന്നും 500 രൂപ കൈക്കൂലി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് കോടതി രണ്ട് വര്‍ഷം കഠിന തടവും 25000 പിഴയും ശിക്ഷ വിധിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഏലൂര്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സറ്റബില്‍ കെ.ടി ആന്റണിക്കാണ് ശിക്ഷ വിധിച്ചത്.

അപകടത്തില്‍പ്പെട്ട ഇരു ചക്ര വാഹനം വിട്ടു നല്‍കാനായി ഉടമസ്ഥനില്‍ നിന്നും ആന്‍ണി 500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയിലാണ് കോടതിയുടെ വിധി.

Read more

പല വന്‍ അഴിമതിവിരന്മാരും കൈക്കൂലിക്കാരും അനായാസം നിയമത്തില് നിന്ന് രക്ഷപ്പെടുന്ന കാലത്താണ് കോടതിയുടെ ഇത്തരമൊരു ഉത്തരവ് എന്നത് ശ്രദ്ധേയമാണ്.