ആവിക്കല്‍ മലിനജലപ്ലാന്റ് നിര്‍മ്മാണം; പ്രതിഷേധവുമായി നാട്ടുകാര്‍, സംഘര്‍ഷം

കോഴിക്കോട് ആവിക്കലില്‍ മലിനജല പ്ലാന്റ് നിര്‍മ്മാണത്തിന് എതിരായ പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്ലാന്റിന്റെ പണി ആരംഭിക്കുന്നതിനായി രാവിലെ അധികൃതര്‍ സ്ഥലത്തെത്തിയതോടെ നാട്ടുകാരം സംഘടിച്ചെത്തുകയായിരുന്നു.

പ്ലാന്റ് നിര്‍മ്മാണത്തിന് എതിരെ ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പ്രദേശത്ത് ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരക്കാര്‍ പൊലീസ് സ്റ്റേഷന് ഉള്ളിലും പ്രതിഷേധിക്കുകയാണ്.

അതേസമയം പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്. പൊലീസുകാര്‍ ആക്രമിച്ചുവെന്നും നാട്ടുകാര്‍ പറയുന്നു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മേയര്‍ ഭവനിലേക്കും പ്രദേശവാസികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മലിനജല പ്ലാന്റ് നിര്‍മ്മാണത്തിനെതിരെ എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്റെ ഓഫീസിലേക്ക് സമരസമിതി രണ്ടുദിവസം മുമ്പ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്.

Latest Stories

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ

രാജകുമാരന്‍ പുറത്ത്?, പരിശീലന മത്സരത്തിനിടെ വിരലിന് പരിക്ക്, പെര്‍ത്തില്‍ കളിച്ചേക്കില്ല

'കയ്യില്‍ കിട്ടിയ കുഞ്ഞുങ്ങളെയുമെടുത്ത് പുറത്തേക്കോടിയപ്പോൾ അയാൾ അറിഞ്ഞിരുന്നില്ല സ്വന്തം കുഞ്ഞ് തീയിലമരുന്നത്...'; ഹൃദയഭേദകം ഈ കാഴ്ചകൾ