തൃപ്പൂണിത്തറയില്‍ തൊഴിലാളി യൂണിയനുകള്‍ തമ്മിലുള്ള കൂട്ടത്തല്ലിനെ തുടര്‍ന്ന് ഫ്‌ളാറ്റ് നിര്‍മ്മാണം നിര്‍ത്തി വച്ചു. തൃപ്പൂണിത്തറ കണ്ണന്‍കുളങ്ങരയിലാണ് ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് യൂണിയനുകളില്‍ തര്‍ക്കം ഉണ്ടായത്.
ബിഎംഎസിനെ നിര്‍മ്മാണ ജോലികളില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന നിലപാട് സിഐടിയും ഐഎന്‍ടിയുസിയും എടുത്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. രണ്ടു ദിവസമായി തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാണ ജോലികള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് പൊലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച അടക്കം നടന്നിരുന്നു. എന്നാല്‍ ചര്‍ച്ച ഒത്തു തീര്‍പ്പായില്ല. സിഐടിയും ഐഎന്‍ടിയുസിയും ജോലിക്കെത്തിയതിന് പിന്നാലെ ബിഎംഎസ്സിന്റെ തൊഴിലാളികള്‍ മുദ്രാവാക്യവുമായി സ്ഥലത്ത് എത്തുകയായിരുന്നു.
ബിഎംഎസ് പ്രവര്‍ത്തകരെ ജോലിക്ക് കയറ്റില്ലെന്ന നിലപാടാണ് സിഐടിയും ഐഎന്‍ടിയുസിയും സ്വീകരിച്ചത്. തുടര്‍ന്ന് ഗേറ്റ് പൂട്ടുകയായിരുന്നു. ന്നൊല്‍ ഐഎന്‍ടിയുസിയുടെ തൊഴിലളികളെ അകത്തേക്ക് കയറ്റുന്നതിനിടെ ബിഎംഎസിന്റെ തൊഴിലാളികളും കയറുകയായിരുന്നു.
ഇതാണ് കൂട്ടത്തല്ലിലേക്ക് കലാശിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് തൃപ്പൂണിത്തറയില്‍ നിന്നുള്ള വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.