കൊച്ചുവേളി യാര്‍ഡില്‍ നിര്‍മ്മാണ ജോലികള്‍: 21 ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി

കൊച്ചുവേളി യാര്‍ഡില്‍ നിര്‍മ്മാണ ജോലികള്‍ നടക്കുന്നതിനാല്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന 21 ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി. ഡിസംബര്‍ ഒന്നു മുതല്‍ 12 വരെ 21 ട്രെയിനുകളാണ് റദ്ദാക്കിയത്.

നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് സര്‍വീസ് നടത്തില്ല. നിലമ്പൂര്‍ റോഡ് കോട്ടയം ഇന്റര്‍സിറ്റി എക്സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകി മാത്രമേ സര്‍വീസ് നടത്തൂ. 10, 12 തിയതികളിലെ കൊച്ചുവേളി ചണ്ഡിഗര്‍ സൂപ്പര്‍ഫാസ്റ്റ് ആലപ്പുഴയില്‍ നിന്ന് തുടങ്ങും.

കൊല്ലം- കന്യാകുമാരി മെമു എക്സ്പ്രസ്, കൊച്ചുവേളി- നാഗര്‍കോവില്‍ എക്സ്പ്രസ്, നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്, കൊച്ചുവേളി- ലോകമാന്യതിക് ഗരീബ് രഥ് എക്സ്പ്രസ്, എസ് എം വി ടി ബെംഗളൂരു- കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ്, മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്,

തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി, കൊല്ലം- തിരുവനന്തപുരം എക്സ്പ്രസ്, നാഗര്‍കോവില്‍- കൊല്ലം എക്സ്പ്രസ്, പുനലൂര്‍- നാഗര്‍കോവില്‍ എക്സ്പ്രസ്, കന്യാകുമാരി- പുനലൂര്‍ എക്സ്പ്രസ് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എന്നിവയാണ് റദ്ദാക്കിയത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ