യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് 850 മെഗാവാട്ട് വൈദ്യുതി വാങ്ങിയതില്‍ ക്രമക്കേട് നടന്നു എന്ന എം എം മണിയുടെ ആരോപണത്തിന് മറുപടിയുമായി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച കരാര്‍ സുതാര്യമാണെന്നും വൈദ്യുതി വാങ്ങല്‍ കരാര്‍ ഉണ്ടാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കരാര്‍ ഒപ്പിട്ടത് താന്‍ മന്ത്രി ആയിരുന്നപ്പോള്‍ ആണെന്നും ആര്യാടന്‍ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. ഈ കരാര്‍ പിന്നീട് വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ തുടരുകയയാിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാനാണ് വൈദ്യുതി വാങ്ങിയത്. കേന്ദ്ര നിര്‍ദ്ദശ പ്രകാരമായിരുന്നു ഇത്.
2016ലാണ് കരാര്‍ പ്രകാരം വൈദ്യുതി ലഭിച്ച് തുടങ്ങിയത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നു.കരാറില്‍ അപാകത ഉണ്ടായിരുന്നെങ്കില്‍ ഇടത് സര്‍ക്കാരിന് അത് റദ്ദ് ചെയ്യാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.