സംസ്ഥാനത്ത് പ്രതിദിന കോവിഡ് ടെസ്റ്റുകൾ കുറച്ചുകൊണ്ടുവരുന്നതിൽ സർക്കാരിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. നമ്മുടെ പരിധിയിലുള്ള കാര്യങ്ങൾ മാത്രമേ നമുക്ക് നിയന്ത്രിക്കാൻ കഴിയൂ. കൊറോണാ വ്യാപനം നമ്മുടെ പരിധിയിൽ അല്ല. എന്നാൽ പ്രതിദിന ടെസ്റ്റുകൾ നമ്മുടെ പരിധിയിലാണ്. അത് നമുക്ക് നിയന്ത്രിക്കാൻ കഴിയും എന്ന് ശ്രീജിത്ത് പണിക്കർ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. സെപ്റ്റംബർ എട്ടുമുതൽ പതിമൂന്ന് വരെ സംസ്ഥാനത്ത് നടത്തിയ കോവിഡ് ടെസ്റ്റുകളുടെ കണക്കും ശ്രീജിത്ത് തന്റെ പോസ്റ്റിനോടൊപ്പം നൽകിയിട്ടുണ്ട്.
ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
നമ്മുടെ പരിധിയിലുള്ള കാര്യങ്ങൾ മാത്രമേ നമുക്ക് നിയന്ത്രിക്കാൻ കഴിയൂ. കൊറോണാ വ്യാപനം നമ്മുടെ പരിധിയിൽ അല്ല. എന്നാൽ പ്രതിദിന ടെസ്റ്റുകൾ നമ്മുടെ പരിധിയിലാണ്. അത് നമുക്ക് നിയന്ത്രിക്കാൻ കഴിയും.
8-Sep: 1,71,295 ടെസ്റ്റുകൾ
9-Sep: 1,56,957 ടെസ്റ്റുകൾ
10-Sep: 1,51,317 ടെസ്റ്റുകൾ
11-Sep: 1,34,861 ടെസ്റ്റുകൾ
12-Sep: 1,15,575 ടെസ്റ്റുകൾ
13-Sep: 91,885 ടെസ്റ്റുകൾ
Read more
അതേസമയം സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി.