സൂര്യഗ്രഹണം: വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ വ്യക്തമായി കാണാം

ഈ വര്‍ഷം ഡിസംബര്‍ 26- ന് സംഭവിക്കാന്‍ പോകുന്ന സൂര്യഗ്രഹണം കേരളത്തിലെ വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ കാണാന്‍ സാധിക്കുമെന്ന് സൂചന. ഇതില്‍ വയനാട്ടിലെ കല്‍പ്പറ്റയിലാണ് കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കുകയെന്നാണ് കരുതുന്നത്. ഡിസംബര്‍ 26-ലെ സൂര്യഗ്രഹണം ലോകത്ത് വ്യക്തമായി കാണാന്‍ സാധിക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് വയനാട്ടിലെ കല്‍പ്പറ്റ.

സൂര്യനെ കുറിച്ച് പഠനം നടത്താന്‍ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞര്‍ ഗ്രഹണ ദിവസം കല്‍പ്പറ്റയിലെത്തുമെന്നാണ് കരുതുന്നത്. 93 ശതമാനത്തോളം വ്യക്തതയില്‍ കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ മാപ്പ് പ്രകാരം സൂര്യഗ്രഹണം വ്യക്തമാകും. ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന്‍ വെബ്സൈറ്റില്‍ സൂര്യഗ്രഹണം ദൃശ്യമാകുന്ന പ്രദേശങ്ങളുടെ മാപ്പ് പുറത്തു വിട്ടിട്ടുണ്ട്..

വൈകുന്നേരം നാല് മണിയോടെ ഏകദേശം മൂന്ന് മിനിട്ടാണ് സുര്യഗ്രഹണം വ്യക്തമായി കാണാന്‍ സാധിക്കുക. ഈ സമയത്ത് മൂടല്‍മഞ്ഞില്ലെങ്കില്‍ സൂര്യഗ്രഹണം തെളിമയോടെ കാണാം.

Read more

അതേ സമയം മംഗലാപുരം, കാസര്‍ഗോഡ്, കണ്ണൂര്‍, തലശ്ശേരി ഒക്കെ 93 ശതമാനം കാഴ്ച ലഭിക്കുന്ന കറുത്ത ബാന്‍ഡിലാണ്.ഇതില്‍ തന്നെ കല്‍പ്പറ്റ പോലുള്ള പ്രദേശം ഉയര്‍ന്ന സ്ഥലമെന്നതും അന്തരീക്ഷ മലിനീകരണം കുറഞ്ഞ സ്ഥലം എന്നതിനാലും വ്യക്തമായ കാഴ്ചയ്ക്ക് അനുകൂലമായ പ്രദേശമാണ്.