ചൈനയെ വളയാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ സഖ്യമുണ്ടാക്കി: വിവാദ പരാമർശവുമായി എസ്.ആർ.പി

ചൈനയെ പ്രശംസിച്ചും ഇന്ത്യയെ വിമർശിച്ചും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. ചൈനയെ വളയാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഖ്യമുണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാൻ കഴിയുംവിധം ചൈന കരുത്താര്‍ജിച്ചു. സോഷ്യലിസ്റ്റ് നേട്ടമാണ് ചൈനയിലുണ്ടായത്. ചൈനയുടെ നേട്ടം മറച്ച് വെക്കാൻ ആഗോള അടിസ്ഥാനത്തിൽ ചൈനക്ക് എതിരെ പ്രചരണം നടക്കുന്നുണ്ട്. ഇന്ത്യയില്‍ ചൈനയ്ക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ചൈന പക്ഷെ 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കി. കോവിഡ് സമയത്ത് 116 രാജ്യങ്ങൾക്ക് വാക്സിൻ നൽകി. ക്യൂബ 50 രാജ്യങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകി.സിപിഎം കോട്ടയം ജില്ലാസമ്മേളനവേദിയിലാണ് എസ്.രാമചന്ദ്രന്‍ പിള്ളയുടെ പരാമര്‍ശങ്ങള്‍.

രാജ്യത്തെ രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസിനും ബി.ജെ.പിക്കും ആഭ്യന്തര ജനാധിപത്യ മില്ല. ചില കോക്കസുകളാണ് അവരുടെ ദേശീയ, സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കുന്നത്. അവരുടെ നയവും ഇവരാണ് തീരുമാനിക്കുന്നത്. ബി.ജെ.പിയുടെ കാര്യത്തിൽ ആർ.എസ്.എസ് നേതൃത്വമാണ് ഈ കോക്കസ്. അതേസമയം കോൺഗ്രസിൽ സോണിയാ ഗാന്ധി , രാഹുൽ , പ്രിയങ്ക ഈ ത്രിമൂർത്തികളാണ് എല്ലാ ഭാരവാഹികളെയും നിയമിക്കുന്നത്. ഈ ജനാധിപത്യമില്ലായ്മ രാജ്യത്തെയും ബാധിക്കുന്നുവെന്ന് എസ്.ആർ.പി പറഞ്ഞു.

Latest Stories

അമിത്ഷായ്ക്ക് അംബേദ്കറോട് പുച്ഛം; ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സാമ്പത്തിക നയമാണെന്ന് മുഖ്യമന്ത്രി

ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനപ്രശ്‌നം; ആശങ്ക വേണ്ടെന്ന് ഡിജിഎച്ച്എസ്

അല്ലു അര്‍ജുന് ആശ്വാസം; പുഷ്പ ടു റിലീസിനിടെ സ്ത്രീ മരിച്ച കേസില്‍ ജാമ്യം

'നിങ്ങളുടെ സേവനങ്ങള്‍ക്ക് പെരുത്ത നന്ദി', ഹിറ്റ്മാന്‍ യുഗം അവസാനിച്ചു, നിര്‍ണായക തീരുമാനം രോഹിത്തിനെ അറിയിച്ച് സെലക്ടര്‍മാര്‍

വടകര കാരവാന്‍ അപകടം; യുവാക്കളുടെ മരണകാരണം കണ്ടെത്തി എന്‍ഐടി സംഘം

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; അപകടം ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം

BGT 2024-25: 'കോഹ്‌ലിയുടെ പ്രശ്നം ഷോട്ട് സെലക്ഷനല്ല, അത് മറ്റൊന്ന്'; നിരീക്ഷണവുമായി ഗവാസ്കര്‍

ആ ഓസീസ് താരം ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍...; മാരക കോമ്പിനേഷന്‍ അവതരിപ്പിച്ച് ശാസ്ത്രി

മറക്കാനാവാത്തത് കൊണ്ടാണ് വന്നത്..; എംടിയുടെ വസതിയില്‍ കണ്ണീരോടെ മമ്മൂട്ടി

കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം